Karunyatheeram

Karunyatheeram Health Care Foundation is an organization based at Poonoor in Kozhikode district, Kerala providing c

Consisting of 50 members and registered as per provisions of the Societies Act, Health Care Foundation has been affiliated to the Kerala Government State Youth Welfare department and Nehru Yuvajan centre. The Foundation is a non-religious, apolitical organization and its special school for the challenged youngsters has been functioning for the past three years from leased facilities, imparting voc

ational training, special care, provision of food and transportation to 40 children. Besides, the needs of five such families are also being addressed by the Foundation which provides them assistance at their homes. In addition to having a blood donors' group under its umbrella, the Foundation provides water beds and wheel-chairs to the needy and offers other developmental programmes like home care and career guidance. The general secretary of the foundation has been conferred with awards from Kerala state government's youth welfare department and Nehru Yuvjan centre. The blood donors' group has also been recognized at the district level for its contributions.

03/08/2025

ഇന്ന് കാരുണ്യതീരം കിരണം ഡെ. നിങ്ങൾക്കും ചുരുങ്ങിയത് 30 രൂപ മാസാന്തം നൽകി ഒരു കിരണമാവാം. GPay No: 8592892020( തുക അയച്ചാൽ സ്ക്രീൻ ഷോർട്ട് അയച്ചുതരണെ.. വാടസ് ആപ്പ്: 9946661089)

8592892020 എന്ന നമ്പറിൽ ചുരുങ്ങിയത് 30 രൂപ  GPay അയച്ച്  നിങ്ങൾക്കും ഒരു കാരുണ്യ കിരണമാവാം...പതിനായിരം കിരണമാണ് ലക്ഷ്യം....
03/03/2025

8592892020 എന്ന നമ്പറിൽ ചുരുങ്ങിയത് 30 രൂപ GPay അയച്ച് നിങ്ങൾക്കും ഒരു കാരുണ്യ കിരണമാവാം...
പതിനായിരം കിരണമാണ് ലക്ഷ്യം.
Pls Share.

നാഷണൽ ട്രസ്റ്റ് മലപ്പുറം ലോക്കൽ ലെവൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആൾ കേരള ഡോക്യുമെൻ്റ് റൈറ്റേഴ്സ് & സ്ക്രൈബ്സ് അസോസിയേഷൻ മ...
05/11/2024

നാഷണൽ ട്രസ്റ്റ് മലപ്പുറം ലോക്കൽ ലെവൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആൾ കേരള ഡോക്യുമെൻ്റ് റൈറ്റേഴ്സ് & സ്ക്രൈബ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെ മലപ്പുറം ജില്ലയിലെ ആധാരം എഴുത്തുകാർക്കുള്ള പരിശീലനം രണ്ട് ബാച്ചുകളിലായി മലപ്പുറം കലക്ട്രേറ്റിൽ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു.
അരീക്കോട്, എടക്കര, എടവണ്ണ, കരുവാരകുണ്ട്, മലപ്പുറം, മഞ്ചേരി, മേലാറ്റൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, ' വണ്ടൂർ, മൂർക്കനാട്, മോങ്ങം, മക്കരപറമ്പ്, കൊണ്ടോട്ടി
കൊടക്കൽ, എടപ്പാൾ, കൽപകഞ്ചേരി, കോട്ടക്കൽ, കുറ്റിപ്പുറം, പരപ്പനങ്ങാടി, പൊന്നാനി, തേഞ്ഞിപ്പലം, താനൂർ, തിരൂർ, തിരൂരങ്ങാടി, വാഴക്കാട്, വേങ്ങര റജിസ്ട്രാർ ഓഫീസ് പരിധിയിലുള്ള 230 ആധാരം എഴുത്തുകാർ പരിശീലനത്തിൽ പങ്കെടുത്തു.
പരിശീലനം മലപ്പുറം ജില്ലാ കലക്ടർ വി.ആർ.വിനോദ് IAS ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് കലക്ടർ വി.എം.ആര്യ IAS അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ ട്രസ്റ്റ് LLC കൺവീനർ സി.കെ.എ.ഷമീർ ബാവ, ഓൾ കേരള ഡോക്യുമൻ്റസ് റൈറ്റേർസ് ആൻ്റ് സ്ക്റൈബ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡണ്ട് തെന്നാടൻ നാസർ, മുഹമ്മദലി പി, നാഷണൽ ട്രസ്റ്റ് ജില്ലാ കോർഡിനേറ്റർ ഷാഹിന സി , NGO കോർഡിനേറ്റർഅർച്ചന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ ഷീബ മുംതാസ്, LLC പി.ഡബ്ല്യു.ഡി മെമ്പർ അബ്ദുൽ നാസർ കെ, വേങ്ങര സബ് റജിസ്ട്രാർ മുഹമ്മദ് മുസ്തഫ എന്നിവർ വ്യത്യസ്ത വിഷയങ്ങളിലുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകി.

നാഷണൽ ട്രസ്റ്റ് മലപ്പുറം ലോക്കൽ ലെവൽ കമ്മറ്റിയുടെ ലീഗൽ ഗാർഡിയൻഷിപ്പ് സ്പെഷ്യൽ ക്യാമ്പ്  അങ്ങാടിപ്പുറം PWD റെസ്റ്റ് ഹൗസിൽ...
20/10/2024

നാഷണൽ ട്രസ്റ്റ് മലപ്പുറം ലോക്കൽ ലെവൽ കമ്മറ്റിയുടെ ലീഗൽ ഗാർഡിയൻഷിപ്പ് സ്പെഷ്യൽ ക്യാമ്പ് അങ്ങാടിപ്പുറം PWD റെസ്റ്റ് ഹൗസിൽ വെച്ച് നടന്നു. മലപ്പുറം ജില്ലയിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ള ഓട്ടിസം, സെറിബ്രൽ പാൾസി, മെൻ്റൽ റിട്ടാഡേഷൻ, മൾട്ടിപ്പിൾ ഡിസബിലിറ്റി തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ഭിന്നശേഷിക്കാർക്ക് സമ്പൂർണ്ണമായി ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുക എന്ന കാമ്പയിൻ്റെ ഭാഗമായാണ് ക്യാമ്പ് നടന്നത്. പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ ബ്ലോക്ക് പഞ്ചായത്തുകളിലുള്ള 69 അപേക്ഷകളിന്മേൽ തീർപ്പാക്കി.
പെരിന്തൽമണ്ണ, മങ്കട, പോരൂർ, താഴേക്കോട് ബഡ്‌സ് സ്‌കൂളുകൾ ക്യാമ്പിന് ആവശ്യമായ സഹായം നൽകി. അസിസ്റ്റൻറ് കലക്ടർ ആര്യ വി.എം ഐ.എ.എസ് , എൽ.എൽ.സി.കൺവീനർ സി.കെ.എ.ഷമീർ ബാവ, പി.ഡബ്ല്യു.ഡി മെമ്പർ അബ്ദുൽ നാസർ, LLC ജില്ലാ കോർഡിനേറ്റർമാരായ അർച്ചന, ഷാഹിന, ബഡ്സ്/ബിആർസി അദ്ധ്യാപകരായ സാബിത്, മുബഷിർ, മിത, സനിത എന്നിവർ നേതൃത്വം നൽകി. ഹെൽത്ത് കെയർ ഫൗണ്ടേഷനാണ് നാഷണൽ ട്രസ്റ്റിൻ്റെ NG0 മെമ്പർ.

ഏതൊക്കെയോ നാട്ടിൽ നിന്ന് എത്തിപ്പെട്ട, തീർത്തും അനാഥരായ 32 മക്കൾ കാരുണ്യതീരത്ത് താമസിക്കുന്നു. എല്ലാവരും ബുദ്ധിപരമായ വൈക...
01/10/2024

ഏതൊക്കെയോ നാട്ടിൽ നിന്ന് എത്തിപ്പെട്ട, തീർത്തും അനാഥരായ 32 മക്കൾ കാരുണ്യതീരത്ത് താമസിക്കുന്നു. എല്ലാവരും ബുദ്ധിപരമായ വൈകല്യമുള്ളവർ. ആകെ 50 പേർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഭക്ഷണവും വസ്ത്രവും മാത്രം പോര അവർക്ക്. സ്നേഹവും ലാളനയും നൽകാൻ നമ്മളോരോരുത്തരും മുന്നോട്ട് വരണം. കാരുണ്യതീരം കാമ്പസിൽ സാമൂഹ്യ നീതി വകുപ്പിൻ്റെ സഹായത്തോടെ ആരംഭിച്ച പ്രതീക്ഷാ ഭവൻ പ്രൊജക്ടിൻ്റെ ഔപചാരിക ഉദ്ഘാടനം ബഹു കേരള ഉന്നത വിദ്യഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു നിർവ്വഹിച്ചു. ബഹു എം.എൽ.എ. ഡോ: എം.കെ. മുനീർ അദ്ധ്യക്ഷത വഹിച്ചു.

പിന്നോക്ക വിഭാഗങ്ങളുടെയും , ഭിന്നശേഷി കുട്ടികളുടെയും വിദ്യാഭ്യാസ പുരോഗതി, പൊതു സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തുള്ള ഇടപെട...
03/09/2024

പിന്നോക്ക വിഭാഗങ്ങളുടെയും , ഭിന്നശേഷി കുട്ടികളുടെയും വിദ്യാഭ്യാസ പുരോഗതി, പൊതു സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തുള്ള ഇടപെടൽ തുടങ്ങിയ മേഖലകളുമായി ബന്ധിപ്പിച്ച് കേരളം ഉണ്ടാക്കിയ വിദ്യാഭ്യാസ മികവുകളെ കുറിച്ച് പഠനം നടത്തുന്നതിന് കേരളത്തിലെത്തിയ
ജപ്പാനിലെ ടോക്കിയോ യിലെ ജഡ്യൻ്റ് യൂണിവേഴ്സിറ്റി ഹെൽത്ത് സ്പോർട്ട്സ് സയൻസ് വിഭാഗം അസോസിയേറ്റ് പ്രഫസർ നയൂകി ഉഷ്യോ കാരുണ്യതീരം ക്യാമ്പസിലെത്തി. ജനകീയ പങ്കാളിത്തത്തോടെയുള്ള കാരുണ്യതീരത്തിൻ്റെ പ്രവർത്തന രീതി മാതൃകാ പരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭിന്നശേഷിക്കാരായ കുട്ടികൾ എടുത്ത ഫോട്ടോയാണിത്.  അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് 'ഒരു ദിവസം' എന്ന വിഷയത്തിൽ...
19/08/2024

ഭിന്നശേഷിക്കാരായ കുട്ടികൾ എടുത്ത ഫോട്ടോയാണിത്. അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് 'ഒരു ദിവസം' എന്ന വിഷയത്തിൽ കാരുണ്യതീരം പ്രതീക്ഷാഭവനിൽ സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവെച്ചത്.പിന്നണിയിൽ പ്രവർത്തിച്ച കാരുണ്യതീരം പ്രതീക്ഷാഭവൻ ടീമിന് അഭിനന്ദനങ്ങൾ.

06/03/2022
19/02/2022
ഹെൽത്ത് കെയർ ഫൗണ്ടേഷനും, തിരുവനന്തപുരം സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്...
18/02/2022

ഹെൽത്ത് കെയർ ഫൗണ്ടേഷനും, തിരുവനന്തപുരം സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ടുംസംയുക്തമായി 2022 ഫെബ്രുവരി 19 ശനി " ബോധനം -22"

ഏകദിന ബോധവൽക്കരണ സെമിനാർ കാരുണ്യതീരം ക്യാമ്പസിൽ നടക്കും രാവിലെ പത്തിന് തുറമുഖം

മന്ത്രി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.

Address

Healthcare Foundation
Calicut

Alerts

Be the first to know and let us send you an email when Karunyatheeram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Karunyatheeram:

Share