SKSSF Viqaya STATE

SKSSF Viqaya STATE വിഖായ സംസ്ഥാന സമിതിയുടെ ഔദ്യോഗിക പേജ്

കാറ്റും മഴയും കനക്കുന്നുജാഗ്രത കൈവിടാതെ മുൻ കരുതലുകളോടെമുന്നോട്ട് പോകാംSKSSF വിഖായ കൂടെയുണ്ട്മുഹ്യദ്ദീൻ കുട്ടി യമാനി വയന...
01/08/2026

കാറ്റും മഴയും കനക്കുന്നു
ജാഗ്രത കൈവിടാതെ മുൻ കരുതലുകളോടെ
മുന്നോട്ട് പോകാം

SKSSF വിഖായ കൂടെയുണ്ട്

മുഹ്യദ്ദീൻ കുട്ടി യമാനി വയനാട് 9847763292
ശാരിഖ് ആലപ്പുഴ 7403454723
റഷീദ് ഫൈസി കാളികാവ് 8089511032
സ്വാദിഖ് ആനമൂളി 9947086333
ഫൈസൽ നീലഗിരി 9585406001

വിഖായ സംസ്ഥാന സമിതി

കള്ളാടി മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽകരുത്തും കരുതലുമായി വിഖായയും
09/07/2026

കള്ളാടി മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ
കരുത്തും കരുതലുമായി വിഖായയും

07/07/2026

മേപ്പാടി കള്ളാടിയിൽ
കാവലായ് പ്രിയപ്പെട്ട വിഖായയും…

മേപ്പാടി കള്ളാടിയിൽ കാവലായ് പ്രിയപ്പെട്ട വിഖായയും…മണ്ണിടിച്ചിൽ വാർത്ത കേട്ടയുടൻSKSSF വയനാട് ജില്ലാ വിഖായയുടെപ്രിയപ്പെട്ട...
07/07/2026

മേപ്പാടി കള്ളാടിയിൽ
കാവലായ് പ്രിയപ്പെട്ട വിഖായയും…

മണ്ണിടിച്ചിൽ വാർത്ത കേട്ടയുടൻ
SKSSF വയനാട് ജില്ലാ വിഖായയുടെ
പ്രിയപ്പെട്ട മുപ്പതോളം
അംഗങ്ങളും മേപ്പാടിയിലെത്തുകയും
രക്ഷാ പ്രവർത്തനങ്ങളിൽ
മറ്റുള്ള പ്രിയപ്പെട്ട സന്നദ്ധപ്രവർത്തകർക്കൊപ്പം
ഭാഗമാവുകയും ചെയ്തത്
ഹൃദയത്തിൽ ഒരു പ്രാർത്ഥനയോടെയാണ് പങ്കുവെക്കുന്നത്.

ഏതൊരു
പ്രതിസന്ധികളും
കാവലായ് ഒരു വിളിക്കപ്പുറം
നിങ്ങൾ വിഖായയുണ്ടെന്നത്
ഒരു പ്രതീക്ഷയാണ്
പ്രിയരെ

നിങ്ങൾക്ക്
പകരം നൽകാനുള്ളത്
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള മനസ്സറിഞ്ഞ പ്രാർത്ഥനകൾ
മാത്രമാണ്..

പ്രിയപ്പെട്ടവർക്ക്
അല്ലാഹു ഖൈറും ബറകത്തും
നൽകി അനുഗ്രഹിക്കട്ടെ…

മയ്യിത്ത് നിസ്കരിക്കുക
02/07/2026

മയ്യിത്ത് നിസ്കരിക്കുക

നീലകോട്ടഴിച്ചു… വെള്ളപുതച്ച് യാത്രയായി..
02/07/2026

നീലകോട്ടഴിച്ചു… വെള്ളപുതച്ച് യാത്രയായി..

01/07/2026

കണ്ണുകൾ നനയിപ്പിച്ചു ,
ശിഹാബിൻ്റെ മടക്കം.

വിഖായ ആക്ടീവ് അംഗം ശിഹാബ് വെള്ളേരി, ഇന്നലെ രാത്രി 11 മണിക്ക് അല്ലാഹുവിലേക്ക് യാത്രയായി. SKSSF ൻ്റെ 36500 അംഗങ്ങളുള്ള നീല പട്ടാളത്തറിൽ 2948 പേർ ആണ് "ആക്ടീവ് അംഗങ്ങൾ"
മഞ്ചേരി മെഡിക്കൽ കോളേജിൽ സേവനം ചെയ്യുന്ന ആ ഗ്രൂപ്പിൽ ശിഹാബും ഉണ്ടായിരുന്നു.

ഹോസ്പിറ്റലിൽ ഇവരെ കൊണ്ട് സാധാരണക്കാർക്ക് കിട്ടുന്ന സേവനം വിലമതിക്കാനാവാത്തതാണ്. എൻ്റെ സ്വന്തം അനുജന്റെ മോനും കൂട്ടുകാരനും ഇന്നലെ ആക്സിഡന്റിൽ പെട്ടപ്പോൾ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകേണ്ടി വന്നു. വിഷയം ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടി അവിടെ ഡ്യൂട്ടിയിലുള്ള വിഖായ വളണ്ടിയർമാര പെട്ടന്ന് ഫോണിൽ ബന്ധപ്പെട്ടു. വേണ്ടത് ചെയ്യണമെന്ന് പറയാനായിരുന്നു ബന്ധപ്പെട്ടത്. ഞങ്ങൾ രക്ഷിതാക്കൾ ഹോസ്പിറ്റലിൽ എത്തണമെങ്കിൽ ഒരു മണിക്കൂർ എന്തായാലും വേണ്ടിവരും. ഫോൺ അറ്റൻഡ് ചെയ്ത വളണ്ടിയർ പറഞ്ഞത് ഇപ്രകാരം: ഹാ,ഞങ്ങൾ അതിൻറെ പിറകിലാണ് അവൻ്റെ എക്സ്-റേ എടുത്തു കഴിഞ്ഞു. വലിയ ഗൗരവമില്ല, ഞങ്ങൾ എല്ലാം നോക്കുന്നുണ്ട്.

എന്തൊരു ആശ്വാസം! ഇങ്ങനെ സേവനം ചെയ്തിരുന്ന സജീവ പ്രവർത്തകനാണ് കേവലം ഓട്ടോ ഡ്രൈവർ ആയ ശിഹാബ്. ബാങ്ക് വിളിച്ചാൽ ഉടൻ പള്ളിയിൽ കയറി ജമാഅത്തിൽ പങ്കെടുക്കുന്ന ശിഹാബ് അഞ്ചു ദിവസത്തിനകം രോഗം വരികയും കോഴിക്കോട് മിംസിൽ വെച്ച് മരണപ്പെടുകയും ചെയ്തു.

അഞ്ച് യത്തീം കുട്ടികളെയും, 35 വയസ്സുള്ള ഭാര്യയെയും ഇട്ടേച്ചു കൊണ്ടാണ് ശിഹാബ് യാത്രയായത്. നാലു പെൺകുട്ടികളും ഒരേ ഒരു ആൺകുട്ടിയും. ആൺകുട്ടിക്ക് മൂന്ന് വയസ്സ് മാത്രം. മൂത്ത മോൾക്ക് 14 വയസ്സ്. ശിഹാബിന് സ്വന്തമായി ഒരു കൊച്ചു വീടുണ്ട്. മറ്റൊന്നുമില്ല. ഹോസ്പിറ്റലിൽ മാത്രം നാലര ലക്ഷത്തിന്റെ ബില്ല് ആയി.

ദയാനിധിയായ നാഥൻ ശിഹാബിന് സ്വർഗ്ഗം നൽകുകയും വിധവയായ തൻ്റെ പത്നിക്കും, ഈ പിഞ്ചു മക്കൾക്കും, തൻ്റെ മാതാ പിതാക്കൾക്കും ക്ഷമയും, സമാധാനവും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.

അബ്ദുൽ ഹമീദ് ഫൈസി
അമ്പലക്കടവ്
01.07.2026

انا لله وانا اليه راجعونമലപ്പുറം ഈസ്റ്റ് ജില്ലാ അരീക്കോട് മേഖല വിഖായ ആക്റ്റീവ് വിങ്ങ് ഒന്നാം ബാച്ച് അംഗം ശിഹാബ് വെള്ളേരി...
30/06/2026

انا لله وانا اليه راجعون

മലപ്പുറം ഈസ്റ്റ് ജില്ലാ അരീക്കോട് മേഖല വിഖായ ആക്റ്റീവ് വിങ്ങ് ഒന്നാം ബാച്ച് അംഗം ശിഹാബ് വെള്ളേരി (SKVIQ0188) നാഥന്റെ റഹ്മത്തിലേക്ക് യാത്രയായി.

അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ

വിഖായ സംസ്ഥാന സമിതി

ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യം : ലഹരിക്കെതിരെ കൈകോർത്ത് SKSSFമെഡിക്കൽ കോളേജിലേക്ക് രക്തം ദാനം ചെയ്ത് വിഖായ വളണ്ടിയർമാർ
29/06/2026

ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യം : ലഹരിക്കെതിരെ കൈകോർത്ത് SKSSF

മെഡിക്കൽ കോളേജിലേക്ക് രക്തം ദാനം ചെയ്ത് വിഖായ വളണ്ടിയർമാർ

Address

Islamic Center, RLY Link Road
Calicut

Alerts

Be the first to know and let us send you an email when SKSSF Viqaya STATE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SKSSF Viqaya STATE:

Shortcuts

Share