BETAK Kerala

BETAK Kerala Biomedical Engineers' & Technicians' Association or in short BETAK is the organization of Biomedical

04/05/2022

സുഹൃത്തുക്കളെ

കഴിഞ്ഞ ദിവസം പത്തനംതിട്ട സർക്കാർ താലൂക് ആശുപത്രികളിലെ ബയോമെഡിക്കൽ ഉപകരണങ്ങളുടെ പരിപാലനത്തിനായി തേർഡ് പാർട്ടി കോൺട്രാക്ട് എടുത്ത കമ്പനിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് വാർത്താ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ?

നമ്മുടെ സംഘടന നിലവിൽ വന്ന കാലം മുതൽ നമ്മുടെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്നാണ് സർക്കാർ മേഖലയിൽ ബയോമെഡിക്കൽ തസ്തികകൾ സൃഷ്ടിക്കുക എന്നുള്ളത്. നമ്മുടെ പരിശ്രമത്തിന്റെ ഫലമായി സർക്കാർ അതിനുവേണ്ട പ്രാരംഭ വിവരശേഖരണം ആരംഭിച്ചതായി നമുക് അറിയാൻ കഴിഞ്ഞിട്ടുമുണ്ട്.

തേർഡ് പാർട്ടി കോൺട്രാക്ട് കൊടുക്കുന്നത് വഴി ഉണ്ടാവാൻ സാധ്യതയുള്ള ക്രമക്കേടുകൾ നമ്മുടെ സംഘടന പലപ്പോഴായി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. സർക്കാർ മേഖലയിൽ സ്ഥിരം ബിയോമെഡിക്കൽ ജീവനക്കാർ ഇല്ലാത്തത് ക്രമക്കേടുകൾ കണ്ടെത്താൻ കഴിയാതെ പോകുന്നതിനും കാരണമാകുന്നുണ്ട്.

ബയോ മെഡിക്കൽ ഉപകരണങ്ങളെ കുറിച്ച് അറിവും പരിചയവുമുള്ള ജീവനക്കാർ എല്ലാ ആശുപത്രികളിലും അത്യാവശ്യമാണ്. കേഡർ സിസ്റ്റം അനുസരിച്ചുള്ള ബയോ മെഡിക്കൽ നിയമനങ്ങൾ നടപ്പിലാവാൻ കാലതാമസം നേരിടുമെന്നതിനാൽ മെയ്ന്റനൻസ് കരാർ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനിയുടെ പ്രവർത്തനത്തെ മോണിറ്റർ ചെയ്യാൻ ബയോ മെഡിക്കൽ പരിജ്ഞാനം ഉള്ള ആശുപത്രിയുടെ സൗകര്യത്തിന് അവശ്യമായ ഗവർമെന്റ് സ്റ്റാഫുകളെ എത്രയും വേഗം നിയമിക്കണം എന്ന നിർദേശമാണ് സംഘടന മുന്നോട്ടു വെക്കുന്നത്. തേർഡ് പാർട്ടി കോൺട്രാക്ടിലെ പാകപ്പിഴകൾ ചൂണ്ടികാണിച്ചും ഉത്തരവാദിത്തപ്പെട്ട ബയോ മെഡിക്കൽ സ്റ്റാഫിന്റെ അഭാവത്തിൽ തുടർന്നും ഉണ്ടാവാൻ സാധ്യതയുള്ള സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളെ കുറിച്ചും സംഘടന സർക്കാരിനെ ധരിപ്പിക്കുന്നതാണ്.

Biomedical Engineers & Technicians Association for Kerala (BETAK) സ്റ്റേറ്റ് കമ്മിറ്റി

ക്ലബ് ഹൗസ് ചർച്ചാവിഷയം നിർദ്ദേശിക്കൂ..
04/06/2021

ക്ലബ് ഹൗസ് ചർച്ചാവിഷയം നിർദ്ദേശിക്കൂ..

പ്രിയപ്പെട്ടവരേ, കോവിഡ് വാക്സിൻ ലഭ്യമാക്കേണ്ടവരുടെ മുൻഗണന പട്ടികയിൽ ബയോമെഡിക്കൽ വിഭാഗത്തെ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്...
24/05/2021

പ്രിയപ്പെട്ടവരേ,

കോവിഡ് വാക്സിൻ ലഭ്യമാക്കേണ്ടവരുടെ മുൻഗണന പട്ടികയിൽ ബയോമെഡിക്കൽ വിഭാഗത്തെ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് ബഹു. ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ്ജിന് BETAK നിവേദനം സമർപ്പിച്ചു. കോവിഡ് മുന്നണി പോരാളികളായ നമ്മുടെ വിഭാഗത്തിന്റെ മറ്റേതെങ്കിലും കാര്യം അടിയന്തിരമായി സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുവാനുണ്ടെങ്കിൽ ദയവായി അറിയിക്കുവാൻ അപേക്ഷിക്കുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്ന എല്ലാവരെയും BETAK സംസ്ഥാന കമ്മിറ്റി ഹൃദയത്തിൽ നിന്നും അഭിവാദ്യം ചെയ്യുന്നു. നിങ്ങൾ ഓരോരുത്തരും വളരെയധികം ശ്രദ്ധയോടെ ജോലിയിൽ ഏർപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

BETAK സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി,

പ്രസിഡന്റ് / ജനറൽ സെക്രട്ടറി

20/05/2021
പ്രിയപ്പെട്ടവരെ,BETAK ന്റെ ആരംഭകാലം മുതൽ ചേർന്ന് നിൽക്കുന്ന  പ്രവർത്തകനും മധ്യമേഖലയിൽ സംഘടനയെ കെട്ടിപ്പെടുക്കുന്നതിൽ നിർ...
15/05/2021

പ്രിയപ്പെട്ടവരെ,
BETAK ന്റെ ആരംഭകാലം മുതൽ ചേർന്ന് നിൽക്കുന്ന പ്രവർത്തകനും മധ്യമേഖലയിൽ സംഘടനയെ കെട്ടിപ്പെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള ആളുമായ *സിനീഷ് ബാബു* നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. കണ്ണൂർ സ്വദേശിയാണ്. നമ്മുടെ സംഘടനയ്ക്കും ബയോമെഡിക്കൽ കമ്മ്യുണിറ്റിക്കും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

BETAK സംസ്ഥാന കമ്മിറ്റി
15/05/2021

പ്രിയപ്പെട്ടവരെ,നമ്മുടെ സഹപ്രവർത്തക  മിസ്. ശ്രിദ്ധ മേനോൻ കോവിഡ് ബാധിച്ചു നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. സഹൃദ...
10/05/2021

പ്രിയപ്പെട്ടവരെ,

നമ്മുടെ സഹപ്രവർത്തക മിസ്. ശ്രിദ്ധ മേനോൻ കോവിഡ് ബാധിച്ചു നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ (BTech Biomedical 2012 Batch) നിന്നാണ് പഠനം പൂർത്തിയാക്കിയത്. വേർപാടിന്റെ വേദനയിൽ BETAK പങ്കു ചേരുന്നു. ആദരാജ്ഞലികൾ.

BETAK സ്റ്റേറ്റ് കമ്മിറ്റി

*ബയോ-മെഡിക്കൽ എൻജിനീയർ വിഷ്ണുവിന് വിട*കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ബയോമെഡിക്കൽ എൻജിനീയർ ആയി ജോലി ചെയ്തിരുന്ന പ്രിയപ...
09/05/2021

*ബയോ-മെഡിക്കൽ എൻജിനീയർ വിഷ്ണുവിന് വിട*

കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ബയോമെഡിക്കൽ എൻജിനീയർ ആയി ജോലി ചെയ്തിരുന്ന പ്രിയപ്പെട്ട സഹപ്രവർത്തകൻ വിഷ്ണുവിന് പ്രണാമം...
ആക്സിഡന്റ് സംഭവിച്ചു ചികിത്സയിലിരിക്കയാണ് പ്രിയപ്പെട്ടവന്റെ വിയോഗം മെഡിക്കൽ ഇലക്ട്രോണിക്സിൽ ബിരുദം പൂർത്തിയാക്കിയ വിഷ്ണു കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ നിന്ന് ട്രെയിനി ആയിട്ടായിരുന്നു ബയോമെഡിക്കൽ രംഗത്തെക്ക് ഉള്ള പ്രവർത്തനം ആരംഭിച്ചത്... കഴിവും പ്രാപ്തിയും അർപ്പണ മനോഭാവമുള്ള എൻജിനീയറെ ആണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് BETAK ഭാരവാഹികൾ അനുശോചനത്തിൽ പറഞ്ഞു..പ്രിയപെട്ടവന്റെ വേർപാടിൽ കുടുംബത്തിന്റെയും ആസ്റ്റർ ഹോസ്പിറ്റലിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു

*Betak സംസ്ഥാന കമ്മിറ്റി*

അറിയിപ്പ്  📢
25/04/2021

അറിയിപ്പ് 📢

Address

Pantheerankavu PO
Calicut
673019

Telephone

+919840222510

Website

Alerts

Be the first to know and let us send you an email when BETAK Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BETAK Kerala:

Shortcuts

Share

Category