09/08/2026
എം.ജി.എം
സ്നേഹഭവനം പദ്ധതി...........................
ഒന്നാം ഘട്ടം വീടിന്റെ
താക്കോൽ കൈമാറി
= = = = = === = = = ===
കൽപ്പറ്റ:
കൂടൊരുക്കാൻ കൂടെ നിൽക്കാം എന്ന ബാനറിൽ എം.ജി.എം കേരള (മുസ്‌ലിം ഗേൾസ് ആന്റ് വിമൺസ് മൂവ്മെന്റ് )
സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലകൾ തോറും എം.ജി.എം ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. പിണങ്ങോട് പൂവല്ലൂർ ഓഡിറ്റോറിയത്തിൽ വെച്ച്
കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം നിർവ്വഹിച്ചു.
എം.ജി എം സംസ്ഥാന പ്രസിഡന്റ് സൽമ അൻ വാരിയ്യ അധ്യക്ഷത വഹിച്ചു.
എം.ജി.എം സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. ആയിഷ ടീച്ചർ
പദ്ധതി വിശദീകരണം നടത്തി. MGM സ്റ്റേറ്റ് ട്രഷറർ റുഖ്‌സാന വാഴക്കാട് നന്ദി അർപ്പിച്ചു
പൊഴുതന പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജേന്ദ്രൻ, പൊഴുത ഗ്രാമ പഞ്ചായത്ത് മെമ്പർ ജലീൽ മാസ്റ്റർ,
കെ.എൻ എം മർകസുദ്ദ അവ സംസ്ഥാന സെക്രട്ടറി എഞ്ചിനീയർ സൈതലവി, കെ.എൻ എം മർകസുദ്ദഅവ വയനാട് ജില്ലാ പ്രസിഡന്റ് ഹക്കീം, എം ജി എം സംസ്ഥാന ഭാരവാഹികളായ ഡോ. ജുവൈരിയ, ജുവൈരിയ ടീച്ചർ, ഡോ. രഹന, ഹസനത്ത് പരപ്പനങ്ങാടി, സി.എം - അസ്മ താനൂർ, സമീറ തിരുത്തിയാട്, ഷറീന പാലക്കാട്, മറിയ കൂട്ടി സുല്ലമിയ, പാത്തേക്കുട്ടി ടീച്ചർ,അഫീഫ പുനൂർ, മറിയം ടീച്ചർ, റാഫിദ ചങ്ങരംകുളം, എം. ജി.എം ജില്ലാ പ്രസിഡന്റ് സുബൈദ ടീച്ചർ, സെക്രട്ടറി സെറീന, ഷാർജ എം.ജി.എം സെക്രട്ടറി മുനീബ പ്രസംഗിച്ചു. എം.ജി.എം ഭവന
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അർഹരായ കുടുംബങ്ങൾക്കായി നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് വരുന്നതായും പദ്ധതിയുടെ ഭാഗമായി
പത്ത് വർഷം കൊണ്ട് നൂറ് വീടുകൾ നിർമ്മിക്കുമെന്നും എം.ജി.എം. ഭാരവാഹികൾ അറിയിച്ചു.