CASA Bengaluru

CASA Bengaluru In Christ we United ���
(1)

10/06/2026

ബെൽഫാസ്റ്റിൽ കത്തിക്കുത്ത്: ബ്രിട്ടനിൽ അഭയാർത്ഥിവിരുദ്ധ പ്രതിഷേധം ശക്തമാകുന്നു
​ലണ്ടൻ: വടക്കൻ ബെൽഫാസ്റ്റിലുണ്ടായ ക്രൂരമായ കത്തി ആക്രമണത്തെത്തുടർന്ന് ബ്രിട്ടനിൽ അഭയാർത്ഥിവിരുദ്ധ പ്രതിഷേധങ്ങളും സംഘർഷങ്ങളും രൂക്ഷമാകുന്നു. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ പശ്ചാത്തലത്തിലാണ് സംഘർഷം പുകയുന്നത്.
​തലയറുത്ത് കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇരയ്ക്ക് ഗുരുതരമായി പരിക്കേറ്റതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് സുഡാൻ സ്വദേശിയായ അഭയാർത്ഥിക്കെതിരെ കൊലപാതകശ്രമത്തിന് പോലീസ് കേസെടുത്തു. ഈ സംഭവത്തെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയാർത്ഥി കേന്ദ്രങ്ങൾക്കും ക്യാമ്പുകൾക്കുമെതിരെ വ്യാപകമായ ജനരോഷവും പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറുകയാണ്. ക്രമസമാധാന നില ഉറപ്പാക്കാൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തങ്ങളുടെ രണ്ട് മക്കളെ സൗദി അറേബ്യൻ പോലീസ് അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശിലെ ഒരു കുടുംബം വെളിപ്പെടുത്തി. ഇറാനിലേക്ക് പണമി...
10/06/2026

തങ്ങളുടെ രണ്ട് മക്കളെ സൗദി അറേബ്യൻ പോലീസ് അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശിലെ ഒരു കുടുംബം വെളിപ്പെടുത്തി.

ഇറാനിലേക്ക് പണമിടപാട് നടത്തിയതാണ് ഇവർക്കെതിരെയുള്ള കുറ്റം.
യുപിയിലെ അംരോഹ സ്വദേശികളായ മുഹമ്മദ് റാഹിബ്, മുഹമ്മദ് സഫർ എന്നിവരാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ ദമ്മാമിൽ വെച്ച് പിടിയിലായത്.

ഇന്ത്യയിലെ ഇറാൻ എംബസിയിലേക്ക് സഫർ, റാഹിബിന്റെ ഫോൺ വഴി 200 റിയാൽ (ഏകദേശം 5,000 രൂപ) സംഭാവനയായി നൽകിയതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് കുടുംബത്തെ ഉദ്ധരിച്ച് എൻ.ഡി.ടി.വി (NDTV) റിപ്പോർട്ട് ചെയ്തു.

എന്നാൽ പോലീസ് ഇവരെ കൂട്ടിക്കൊണ്ടുപോയതിന് ശേഷം നിലവിൽ ഇവരെവിടെയാണെന്നതിനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നും കുടുംബം ആശങ്കയോടെ പങ്കുവെക്കുന്നു.

https://www.ndtv.com/india-news/how-a-bid-to-help-iran-left-two-indian-brothers-in-detention-in-saudi-arabia-11604539



✝️ Team CASA Bengaluru

സ്കൂളിന്റെയും രാജ്യത്തിന്റെയും നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ അഡ്മിഷൻ നൽകാൻ സാധിക്കു എന്ന നിലപാടെടുത്ത  പ്രധാന അധ്യാപിക...
10/06/2026

സ്കൂളിന്റെയും രാജ്യത്തിന്റെയും നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ അഡ്മിഷൻ നൽകാൻ സാധിക്കു എന്ന നിലപാടെടുത്ത പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തു.

ലീഗ് ഭരിക്കുന്ന നാട്ടിൽ ലീഗ് പറയും നിയമങ്ങൾ എന്നു പറഞ്ഞിടുത്ത് മറിച്ചൊരു വിധി നമ്മൾ പ്രതീക്ഷിക്കേണ്ടതില്ല.

✝️Team' CASA Bengaluru

കൊല്ലത്ത് വ്യാജ രേഖകളുമായി 10 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ​കേരള സംസ്ഥാന ഭീകരവിരുദ്ധ സേനയും (ATS) ലോക്കൽ പോലീസും ചേർന്ന് ...
10/06/2026

കൊല്ലത്ത് വ്യാജ രേഖകളുമായി 10 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ
​കേരള സംസ്ഥാന ഭീകരവിരുദ്ധ സേനയും (ATS) ലോക്കൽ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ, കൃത്യമായ യാത്രാരേഖകളില്ലാതെ സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലാദേശ് സ്വദേശികളെ കസ്റ്റഡിയിലെടുത്തു. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് സമീപമുള്ള കരിക്കത്തുനിന്നാണ് മൂന്ന് കുട്ടികളടക്കമുള്ള ഈ സംഘത്തെ പോലീസ് പിടികൂടിയത്.

​പിടിയിലായവരിൽ നിന്ന് ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ അധികൃതർ കണ്ടെടുത്തു.
​ ഇവർ കൊട്ടാരക്കരയിലെ ഒരു ആക്രിക്കടയ്ക്ക് സമീപം താമസിച്ചുകൊണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ ജോലികൾ ചെയ്തുവരികയായിരുന്നു.
​ സാധുവായ പാസ്‌പോർട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിച്ചതിനും താമസിച്ചതിനും ഇവർക്കെതിരെ വിദേശി നിയമപ്രകാരം (Foreigners Act) കേസെടുത്തിട്ടുണ്ട്.
​സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന വിപുലമായ പരിശോധനകളുടെ ഭാഗമായാണ് ഈ അറസ്റ്റ്. തദ്ദേശീയമായി വ്യാജ രേഖകൾ ചമയ്ക്കാൻ ഇവരെ സഹായിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.



✝️ Team CASA Bengaluru

പത്തനംതിട്ടയിൽ ഇതരസംസ്ഥാന തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞ ബംഗ്ലാദേശ് ഭീകരൻ പിടിയിൽപത്തനംതിട്ട: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇ...
09/06/2026

പത്തനംതിട്ടയിൽ ഇതരസംസ്ഥാന തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ

പത്തനംതിട്ട: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളിയെന്ന വ്യാജേന വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് ഭീകരൻ പിടിയിലായി. 'ജൂവൽ കിംഗ്‌' എന്ന് വിളിക്കുന്ന ബംഗ്ലാദേശ് സ്വദേശിയാണ് സുരക്ഷാ ഏജൻസികളുടെയും പോലീസിന്റെയും നിരീക്ഷണത്തിനൊടുവിൽ വലയിലായത്. കോയിപ്രം പഞ്ചായത്തിലെ പൂവത്തൂർകുന്നം, നെല്ലിക്കൽ തുടങ്ങിയ മേഖലകളിൽ ബംഗാൾ സ്വദേശിയെന്ന വ്യാജേന കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഇയാൾ താമസിച്ച് വരികയായിരുന്നു.
സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം വഴിത്തിരിവായി
ഇയാളുടെ സംശയാസ്പദമായ സോഷ്യൽ മീഡിയ ഇടപെടലുകളാണ് പോലീസിന് വഴിത്തിരിവായത്.
ദേശീയ പ്രതീകങ്ങൾ: ഇയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ബംഗ്ലാദേശ് പതാക, ബംഗ്ലാദേശ് പാർലമെന്റ്, അവിടുത്തെ മറ്റ് ദേശീയ പ്രതീകങ്ങൾ എന്നിവ ഉൾപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഭാരതവിരുദ്ധ പ്രചാരണം: തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെ ഇയാൾ പതിവായി ഭാരതവിരുദ്ധ ചിത്രങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
ഏറ്റവും ഒടുവിലത്തെ സ്റ്റാറ്റസ്: ഭാരതത്തിന്റെ ഭൂപടത്തിന് നേരെ എ.കെ. 47 തോക്ക് ചൂണ്ടി നിൽക്കുന്ന പ്രകോപനപരമായ ചിത്രമാണ് ഇയാൾ ഒടുവിലായി വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയത്.

വിശദമായ അന്വേഷണം
ഇതേത്തുടർന്ന് രഹസ്യാന്വേഷണ വിഭാഗവും പോലീസും നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയല്ലെന്നും, വ്യാജ രേഖകൾ ചമച്ച് ഇന്ത്യയിൽ തങ്ങുന്ന ബംഗ്ലാദേശ് ഭീകരനാണെന്നും തിരിച്ചറിഞ്ഞത്. ഇയാൾക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും, മറ്റ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ടോ എന്നും അറിയാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



✝️ Team CASA Bengaluru

2010  -ലെ ചരിത്രം ആവർത്തിക്കുവാൻ മതമൗലികവാദികളെ ഇനിയും അനുവദിക്കരുത് !കേരളത്തിൽ പുതുതായി അധികാരമേറ്റത്  ജനാധിപത്യ സർക്കാ...
09/06/2026

2010 -ലെ ചരിത്രം ആവർത്തിക്കുവാൻ മതമൗലികവാദികളെ ഇനിയും അനുവദിക്കരുത് !

കേരളത്തിൽ പുതുതായി അധികാരമേറ്റത് ജനാധിപത്യ സർക്കാരാണ് അല്ലാതെ ഇസ്ലാമിക ഭരണകൂടമല്ല ....... ബംഗ്ലാദേശിൽ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് മതമൗലികവാദികൾ ഭരണം കയ്യടക്കിയത് പോലെയാണ് പുതിയ UDF സർക്കാർ അധികാരമേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പൊതുസമൂഹത്തിൽ സുഡാപ്പികൾ ഉണ്ടാക്കുന്ന പല വിഷയങ്ങളും..

മതമൗലികവാദികളെ അഴിഞ്ഞാടുവാൻ കയറൂരി വിടാതെ അവർക്ക് കടിഞ്ഞാൺ ഇടുവാൻ ഭരണകൂടം തയ്യാറാവണം



✝️ Team CASA Bengaluru

08/06/2026

മറ്റൊരു ജോസഫ് മാഷായി ശാസ്താംകോട്ട സ്കൂളിലെ പ്രധാന അധ്യാപിക മാറരുത് !

സ്കൂൾ നിയമങ്ങൾ പാലിക്കാൻ തയ്യാറാവാതെ മത വേഷവും തൊപ്പിയും ധരിച്ച് തോന്നുമ്പോൾ സ്കൂളിൽ വരണമെന്നുള്ളവർ ആ മതത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ പോയി പഠിക്കട്ടെ എന്തിന് മറ്റു കുട്ടികളുടെ ഭാവി നശിപ്പിക്കാനായി ഇത്തരം സ്കൂളുകളിൽ വന്നു പ്രശ്നമുണ്ടാക്കുന്നു ?

മതമൗലികവാദികൾക്ക് മുന്നിൽ ജോസഫ് മാഷിനെ ഇട്ടുകൊടുക്കാതെ ആ പ്രശ്നം കൈകാര്യം ചെയ്യുവാൻ കോളേജ് മാനേജ്മെൻ്റും കോതമംഗലം രൂപതയും മുന്നോട്ട് വന്നിരുന്നുവെങ്കിൽ ജോസഫ് മാഷ് എന്ന മനുഷ്യൻ്റെ കയ്യും കാലും ശരിയത്ത് നിയമപ്രകാരം ഇസ്ലാമിക ഭീകരവാദികൾ വെട്ടി മാറ്റില്ലായിരുന്നു ......... അന്ന് ന്യൂമാൻ കോളേജ് മാനേജ്മെൻ്റും സഭാ നേതൃത്വവും പുലർത്തിയ അതേ മൗനം കൊല്ലം ശാസ്താംകോട്ടയിലെ സ്കൂൾ മാനേജ്മെൻ്റും ഓർത്തഡോക്സ് സഭയും പുലർത്തുന്നത് ഒടുവിൽ നിങ്ങൾക്ക് തന്നെ വിനയായി മാറും എന്നതും മറക്കരുത്.

മതമൗലികവാദികൾക്ക് മുന്നിൽ കീഴടങ്ങാതെ പോലീസും വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഭരണകൂടവും സ്കൂളിൻ്റെ പ്രധാന അധ്യാപികയ്ക്ക് പൂർണ്ണ സംരക്ഷണവും പിന്തുണയും നൽകുവാൻ തയ്യാറാവുക.

✝️Team CASA Bengaluru

അഫ്ഗാനിൽ താലിബാന്റെ കൊടുംക്രൂരത; സ്ത്രീകളെ അടിച്ചമർത്താൻ കൂട്ടബലാത്സംഗം ആയുധമാക്കുന്നു​കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണ...
08/06/2026

അഫ്ഗാനിൽ താലിബാന്റെ കൊടുംക്രൂരത; സ്ത്രീകളെ അടിച്ചമർത്താൻ കൂട്ടബലാത്സംഗം ആയുധമാക്കുന്നു
​കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടത്തിന് കീഴിൽ സ്ത്രീകൾ നേരിടുന്ന അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്ത്രീകളുടെ അവകാശങ്ങൾ പൂർണ്ണമായും നിഷേധിക്കപ്പെടുന്ന രാജ്യത്ത്, ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരെയും നിയമങ്ങൾ ലംഘിക്കുന്നവരെയും അടിച്ചമർത്താനുള്ള ആയുധമായി താലിബാൻ കൂട്ടബലാത്സംഗത്തെ ഉപയോഗിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ 'അഫ്ഗാനിസ്ഥാൻ ഇന്റർനാഷണൽ' റിപ്പോർട്ട് ചെയ്യുന്നു.
​ജോലിക്ക് പോയതിന്റെയും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചതിന്റെയും പേരിൽ മാത്രം താലിബാന്റെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായ സ്ത്രീകളുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
​ബ്ലാക്ക് മെയിലിംഗിനായി ദൃശ്യങ്ങൾ പകർത്തി
​2021 സെപ്റ്റംബറിൽ താലിബാൻ കാബൂൾ പിടിച്ചടക്കിയതിന് തൊട്ടുപിന്നാലെയാണ് ടിക്ടോക്കിൽ സജീവമായിരുന്ന ഇരുപത്തിരണ്ടുകാരിയായ മോഡലിന് ഈ ദുരനുഭവം ഉണ്ടായത്. അർദ്ധരാത്രിയിൽ വീട് ആക്രമിച്ച താലിബാൻ സംഘം, യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സംഘം, പിന്നീട് പാകിസ്താനിലേക്ക് പലായനം ചെയ്ത യുവതിയെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇന്നും വേട്ടയാടുകയാണ്. ക്രൂരതയുടെ ആഘാതത്തിൽ ഏഴാം മാസത്തിൽ പ്രസവിക്കേണ്ടി വന്ന യുവതിയെ ഭർത്താവും ഉപേക്ഷിച്ചു.
​മറ്റൊരു സംഭവത്തിൽ, മസാർ-ഇ-ഷെരീഫിൽ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ പരസ്യവിഭാഗത്തിൽ ജോലി ചെയ്തിരുന്ന 22 വയസ്സുകാരിയെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി നാല് ദിവസത്തോളം തടങ്കലിൽ പാർപ്പിച്ചു. മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം താലിബാൻ സൈനികർ യുവതിയെ നിരന്തരം കൂട്ടബലാത്സംഗം ചെയ്യുകയും കേബിളുകൾ കൊണ്ട് മർദ്ദിക്കുകയും ചെയ്തു. താലിബാന്റെ നിർബന്ധിത ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇവരുടെ മുടി കത്തികൊണ്ട് മുറിച്ചുമാറ്റുകയും ദൃശ്യങ്ങൾ ബ്ലാക്ക്മെയിലിങ്ങിനായി പകർത്തുകയും ചെയ്തു. കടുത്ത വിഷാദരോഗത്തിലായ ഈ യുവതി ആത്മഹത്യയ്ക്ക് വരെ ശ്രമിക്കുകയുണ്ടായി.
​മരണവാറണ്ടിന് പിന്നാലെയും ക്രൂരത
​താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച മുൻ ജേണലിസം വിദ്യാർത്ഥിനിയായ 24-കാരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി കല്ലെറിഞ്ഞു കൊ്യാൻ താലിബാൻ കോടതി ഉത്തരവിട്ടിരുന്നു. മരണവാറണ്ട് പുറപ്പെടുവിച്ചതിന് ശേഷവും തടവറയിൽ വെച്ച് മയക്കുമരുന്ന് നൽകി ഇവരെ മൃഗീയമായി കൂട്ടബലാത്സംഗം ചെയ്തു. ഒടുവിൽ ജർമ്മനിയിലേക്ക് രക്ഷപ്പെടാൻ കഴിഞ്ഞ ഇവർ ഇപ്പോൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ (ICC) സമീപിച്ച് നിയമപോരാട്ടത്തിലാണ്.
​പഴയ ജനാധിപത്യ സർക്കാരിന്റെ കാലത്ത് തടവുകാരെ പീഡിപ്പിക്കാതിരിക്കാൻ ജയിലുകളിൽ സ്ഥാപിച്ച ക്യാമറകൾ, ഇന്ന് ഇരകളായ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ദൃശ്യങ്ങൾ പകർത്താനാണ് താലിബാൻ ഉപയോഗിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ മുൻ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി മേധാവി അഹമ്മദ് സിയ സരാജ് വ്യക്തമാക്കുന്നു. പുറംലോകം അറിയാത്ത നൂറുകണക്കിന് സമാനമായ ക്രൂരതകൾ അഫ്ഗാനിലെ തടവറകളിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
​"അഫ്ഗാനിസ്ഥാൻ മനുഷ്യാവകാശങ്ങളുടെ ശ്മശാനമായി മാറിയിരിക്കുന്നു"
- വോൾക്കർ ടൂർക്ക് (യു.എൻ മനുഷ്യാവകാശ മേധാവി)
​തകർന്നടിഞ്ഞ് സ്ത്രീജീവിതങ്ങൾ; യു.എൻ റിപ്പോർട്ട്
​അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റതിന് ശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളുടെ തോത് 40 ശതമാനത്തോളം വർദ്ധിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ 1.42 കോടിയോളം ജനങ്ങൾക്ക് ഇവിടെ അടിയന്തിര സുരക്ഷയും സഹായവും ആവശ്യമുണ്ട്.
​വിദ്യാഭ്യാസ വിലക്ക്: പ്രൈമറി സ്കൂളിന് മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും നിരോധിച്ചു. മെഡിക്കൽ ബിരുദ പരീക്ഷകളിൽ നിന്ന് പോലും സ്ത്രീകളെ വിലക്കിയിരിക്കുകയാണ്.
​യാത്രാ സ്വാതന്ത്ര്യമില്ല: കർശനമായ ഹിജാബ് നിയമങ്ങൾ പാലിക്കാത്ത സ്ത്രീകളെ പൊതുഗതാഗത സംവിധാനങ്ങളിൽ നിന്നും മാർക്കറ്റുകളിൽ നിന്നും പൂർണ്ണമായും മാറ്റിനിർത്തുന്നു.
​നിയമസഹായമില്ല: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് നിയമപരമായ യാതൊരു സഹായവും ലഭിക്കുന്നില്ല.
​നിർബന്ധിത വിവാഹം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നിർബന്ധിത വിവാഹം താലിബാൻ പ്രോത്സാഹിപ്പിക്കുന്നു.
​2021-ൽ യു.എസ്, നാറ്റോ സഖ്യസേനയുടെ പിന്മാറ്റത്തോടെ താലിബാൻ അധികാരം പിടിച്ചെടുത്തതു മുതൽ അഫ്ഗാൻ ജനതയുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതം നരകതുല്യമായി മാറിയിരിക്കുകയാണ്. അവരുടെ ആരോഗ്യ പരിരക്ഷ, സഞ്ചാര സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെല്ലാം പൂർണ്ണമായും ഹനിക്കപ്പെട്ടിരിക്കുന്നു.

https://english.elpais.com/international/2026-06-02/hell-on-earth-for-afghan-women-from-the-ban-on-education-to-the-legal-rape-of-girls.html



✝️ Team CASA Bengaluru

അടിക്ക് തിരിച്ചടി                                                                                              വെടി നിർത...
08/06/2026

അടിക്ക് തിരിച്ചടി
വെടി നിർത്തൽ ധാരണ ലെൻഘിച്ച് രാത്രി വടക്കൻ ഇസ്രായേലിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിനു തൊട്ട് പിന്നാലെ, ഇറാനിലെ 15 ഓളം ലക്ഷ്യ സ്ഥാനങ്ങൾ ഒരേ സമയം ആക്രമിച്ച് ഇസ്രായേൽ എയർഫോഴ്‌സ്‌. ഇറാനിലെ നോർത്തെൺ സിറ്റി ഖറാജ്,മെഹ്രബാദ് എയർപോർട്ട് ടെഹറാൻ,നജാഫബാദിലുള്ള ഡ്രോൺ അസ്സമ്പളി യൂണിറ്റ്,irgc കോമ്പൗണ്ട്,ബാലിസ്റ്റിക് മിസൈൽ യൂണിറ്റ് ടബ്രിസ് ഇവിടങ്ങളിലൊക്കെ അതിശക്ത സ്‌ഫോടനങ്ങൾ ഉണ്ടായി. ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇറാനും ഇസ്രയേലും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. യുഎസിന്റെ നിർദേശം അവഗണിച്ചാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. ഇതോടെ യുഎസ്–ഇറാൻ സമാധാന ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി.

✝️Team CASA Bengaluru

തെക്കൻ കശ്മീരിലെ ഏറ്റവും വലിയ ഇസ്ലാമിക മതപാഠശാലയായ ഷോപ്പിയാനിലെ ജാമിയ സിറാജ് ഉൾ ഉലൂം യു.എ.പി.എ (UAPA) നിയമപ്രകാരം ജമ്മു ...
07/06/2026

തെക്കൻ കശ്മീരിലെ ഏറ്റവും വലിയ ഇസ്ലാമിക മതപാഠശാലയായ ഷോപ്പിയാനിലെ ജാമിയ സിറാജ് ഉൾ ഉലൂം യു.എ.പി.എ (UAPA) നിയമപ്രകാരം ജമ്മു കശ്മീർ ഭരണകൂടം പൂട്ടി സീൽ ചെയ്തിരിക്കുന്നു

ഷോപ്പിയാനിലും ശ്രീനഗറിലും എൻ.ഐ.എ റെയ്ഡ്; നിരോധിച്ച ദാറുൽ ഉലൂം സിറാജുൽ ഉലൂമിലും മുൻ ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ വീട്ടിലും തിരച്ചിൽ

​ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ, ശ്രീനഗർ ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യാപക റെയ്ഡ് നടത്തി. കഴിഞ്ഞ മാസം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച ദാറുൽ ഉലൂം സിറാജുൽ ഉലൂം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ മുതൽ പരിശോധന നടന്നത്.
​ഷോപ്പിയാനിലെ ഇമാം സാഹിബ് മേഖലയിലുള്ള ദാറുൽ ഉലൂം സിറാജുൽ ഉലൂമിൽ പുലർച്ചെയോടെയാണ് എൻ.ഐ.എ സംഘം എത്തിയത്. നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് മതപഠനവും പൊതുവിദ്യാഭ്യാസവും നൽകുന്ന സ്ഥാപനമാണിത്.
​ഇതിന് സമാന്തരമായി, നിരോധിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ മുൻ മേധാവി ഷഹ്‌സാദ ഔറംഗസേബിന്റെ ഷോപ്പിയാൻ മോലു ചിത്രഗാമിലെ വസതിയിലും എൻ.ഐ.എ സംഘം തിരച്ചിൽ നടത്തി. ശ്രീനഗറിലെ ലാൽ ബസാർ മേഖലയിലുള്ള പെൺകുട്ടികളുടെ മതപഠനശാലയായ ജാമിയത്തുൽ ബനാത്തിലും കേന്ദ്ര ഏജൻസി പരിശോധന നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

https://timesofindia.indiatimes.com/city/srinagar/jammu-and-kashmir-school-declared-unlawful-entity-over-links-with-banned-outfit-jamaat-e-islami/articleshow/130548703.cms



✝️ Team CASA Bengaluru

Address

Mahatma Gandhi Road
Bangalore
560001

Alerts

Be the first to know and let us send you an email when CASA Bengaluru posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CASA Bengaluru:

Share