ജനകീയ ലബോറട്ടറി

ജനകീയ ലബോറട്ടറി 70% ചർജ്ജ് കുറച്ച് വിവിധ പരിശോധന പാക്കേജുകൾ സ്നേഹജാലകം ജനകീയ ലാബിൽ ലഭ്യമാണ്.

'സ്നേഹജാലകം ആതുരശുശ്രൂഷാ സഹായപദ്ധതി' ഇതിന്റെ ആദ്യപദ്ധതിയായി ഉടൻ പ്രഖ്യാപിക്കുകയാണ് ഒപ്പം സഹായജാലകവും.

ഇന്നും ജനകീയ ലബോറട്ടറിയുടെ പാക്കേജിനായ് ആളുകൾ എത്തി. കൂടുതൽ ആളുകൾ പാക്കേജിനെക്കുറിച്ച് അറിയുന്നതിൽ സന്തോഷം. ലാഭകരമാണെന്ന...
04/09/2024

ഇന്നും ജനകീയ ലബോറട്ടറിയുടെ പാക്കേജിനായ് ആളുകൾ എത്തി. കൂടുതൽ ആളുകൾ പാക്കേജിനെക്കുറിച്ച് അറിയുന്നതിൽ സന്തോഷം. ലാഭകരമാണെന്നതും ഒപ്പം 6 മാസം മുതൽ 1 വർഷം വരെ വാലിഡിറ്റി നൽകുന്നതും കൂടുതൽ ജനകീയമാക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ വീടുകളിൽ വന്ന് സാംപിൾ കളക്ട് ചെയ്യാൻ നമ്മുടെ വോളന്റിയേഴ്സ് സന്നദ്ധരാണ്.

ശ്രീമതി ലൂസിക്ക് നന്ദി

ജനകീയ ലാബോറട്ടറിയുടെ പാക്കേജുകൾ കൂടുതൽ പേരിലേയ്ക്ക്.. നിങ്ങളുടേയും ആരോ​ഗ്യസംരക്ഷണത്തിന് സ്നേഹജാലകത്തിന്റെ സുരക്ഷ നൽകാം. ...
04/09/2024

ജനകീയ ലാബോറട്ടറിയുടെ പാക്കേജുകൾ കൂടുതൽ പേരിലേയ്ക്ക്.. നിങ്ങളുടേയും ആരോ​ഗ്യസംരക്ഷണത്തിന് സ്നേഹജാലകത്തിന്റെ സുരക്ഷ നൽകാം. ഇന്നുതന്നെ ഒരു ഹെൽത്ത് ചെക്കപ് പാക്കേജ് ഉറപ്പാക്കൂ.

നന്ദി ശ്രീ. ജേക്കബ്

''50% മാത്രം ചാർജ്ജോ ?ഇതൊന്നും നടക്കാത്ത കാര്യമാണ്...!!പാതി ചാർജ്ജിലും താഴെ വാങ്ങിഇതെങ്ങനെ പിടിച്ചു നിൽക്കും..!!!ഇത് പെട...
18/08/2024

''50% മാത്രം ചാർജ്ജോ ?
ഇതൊന്നും നടക്കാത്ത കാര്യമാണ്...!!
പാതി ചാർജ്ജിലും താഴെ വാങ്ങി
ഇതെങ്ങനെ പിടിച്ചു നിൽക്കും..!!!
ഇത് പെട്ടന്ന് അടച്ചു പോകും... "

12 വർഷം മുൻപ് സ്നേഹ ജാലകത്തിൻ്റെ നേതൃത്വത്തിൽ
നിരവധി സുമനസുകളുടെ സഹായത്തോടെ
കേരളത്തിലെ തന്നെ ആദ്യത്തെ
ജനകീയ ലാബ്
ചെട്ടികാട് ആശുപത്രി ജംഗ്ഷനിൽ ആരംഭിക്കുമ്പോൾ മൂക്കത്ത് വിരൽ വെച്ച് ആശങ്ക പങ്കിട്ടവർ പലരുണ്ടായിരുന്നു.
"ജനങ്ങളുടെ നന്മയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട് " എന്ന മറുപടിയാണ് ഞങ്ങൾ സ്നേഹ ജാലകം പ്രവർത്തകർക്ക് അന്നു പറയാനുണ്ടായിരുന്നത്.
ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിയില്ല.
ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനം എന്ന ഖ്യാദി നേടി ജനകീയ ലാബ് 12 വർഷം പിന്നിടുന്നു.കണക്കുട്ടിയാൽ രണ്ടര കോടിയോളം രൂപയുടെ കിഴിവാണ് ഇതുവരെ നടത്തിയ പരിശോധനയിലൂടെ നമ്മുടെ ലാബ് വഴി ജനങ്ങൾക്ക് നൽകിയത്.

അഭിമാനത്തോടെ പറയട്ടേ
ഇപ്പോഴിതാ ഈ പൊന്നിൻ ചിങ്ങപ്പുലരി മുതൽ 70% ചർജ്ജ് കുറച്ച്
വിവിധ പരിശോധന പാക്കേജുകൾ സ്നേഹജാലകം ജനകീയ ലാബ് ആരംഭിക്കുകയാണ്.

നമ്മുടെ പ്രിയങ്കരിയായ ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷ PP സംഗീത
പുതിയ പാക്കേജ് റിലീസ് ചെയ്തു.
ആൽഫാ അക്കാദമി ചെയർമാൻ
ബഹുമാന്യനായ റോജസ് ജോസ് സാറാണ് പാക്കേജ് പ്രകാരമുള്ള ആദ്യ പരിശോധന നടത്തിയത്.
നമ്മുടെ നാട്ടിലെ മുഴുവൻ ആളുകളുടെയും സമഗ്ര ആരോഗ്യ പരിശോധന നടത്തി അവരുടെ പരിരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

70% വിലക്കുറവിൽ ഇതെങ്ങനെ...?
എന്നു ചോദിക്കുന്നവരോട് ഇപ്പോഴും ഞങ്ങൾക്ക് ഒറ്റ ഉത്തരം മാത്രം ''ഞങ്ങൾക്ക് ജനങ്ങളുടെ നന്മയിൽ വിശ്വാസമുണ്ട് "

എവരുടെയും
പിൻതുണയുണ്ടാവണം
സഹായമുണ്ടാവണം

ചെലവ് കുറഞ്ഞ ടെസ്റ്റ് പാക്കേജുകളുമായി സ്നേഹജാലകം ജനകീയലാബ്. പാതിരപ്പള്ളി ചെട്ടികാട് ജനകീയ ലാബിൽ പുതുതായി ആരംഭിച്ച ചെലവുക...
17/08/2024

ചെലവ് കുറഞ്ഞ ടെസ്റ്റ് പാക്കേജുകളുമായി സ്നേഹജാലകം ജനകീയലാബ്. പാതിരപ്പള്ളി ചെട്ടികാട് ജനകീയ ലാബിൽ പുതുതായി ആരംഭിച്ച ചെലവുകുറഞ്ഞ ടെസ്റ്റ് പാക്കേജ് സ്കീമുകൾ ആൽഫാ അക്കാഡമി & ഇന്റഗ്രേറ്റഡ് സ്കൂൾ മാനേജിംഗ് ഡയറക്ടർ ശ്രീ.റോജസ് ജോസ് പ്രകാശനം ചെയ്തു. ആദ്യ പാക്കേജ് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി.പി.സംഗീത ശ്രീ.റോജസിന് കൈമാറി. സ്വകാര്യ ലാബുകളെക്കാൾ 500 രൂപമുതൽ 2300 രൂപവരെ കുറവാണ് വിവിധ പാക്കേജുകൾക്കുള്ളത്. ജനകീയ പാലിയേറ്റീവ് കെയർ മാതൃകയിലൂടെയും ജനകീയ ഭക്ഷണശാലയിലൂടെയും കേരളത്തിനുതന്നെ മാതൃകയായ സ്നേഹജാലകത്തിന്‍റെ നേതൃത്വത്തിലുള്ളതാണ് ജനകീയലാബ്. തീരദേശജനതയെ സ്വകാര്യ ലാബുകളുടെ ചെലവേറിയ ടെസ്റ്റുകളിൽ നിന്നും ആശ്വാസമേകുന്നതിന് ലക്ഷ്യമിട്ട് 2014 ലാണ് ജനകീയലാബ് ആരംഭിച്ചത്. പരിചയ സമ്പന്നരായ ടെക്നീഷ്യൻമാരും ആധുനിക സജ്ജീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുള്ള ലാബിനെ ദൈനം ദിനം നിരവധിപേരാണ് വിവിധ ടെസ്റ്റുകൾക്കായി ആശ്രയിക്കുന്നത്.

സ്നേഹജാലകം ജനകീയ ലാബ് ടെസ്റ്റ് പാക്കേജുകൾ ആൽഫാ അക്കാഡമി & ഇന്റഗ്രേറ്റഡ് സ്കൂൾ മാനേജിംഗ് ഡയറക്ടർ  ശ്രീ.റോജസ് ജോസ് പ്രകാശന...
17/08/2024

സ്നേഹജാലകം ജനകീയ ലാബ് ടെസ്റ്റ് പാക്കേജുകൾ ആൽഫാ അക്കാഡമി & ഇന്റഗ്രേറ്റഡ് സ്കൂൾ മാനേജിംഗ് ഡയറക്ടർ ശ്രീ.റോജസ് ജോസ് പ്രകാശനം ചെയ്തു. ആദ്യ പാക്കേജ് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി.പി.സംഗീത കൈമാറി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനകീയ ലാബ് ഗവേണിംഗ് കമ്മിറ്റി അംഗവുമായ ശ്രീമതി കുഞ്ഞുമോൾ ഷാജി, സ്നേഹ ജാലകം എക്സിക്യൂട്ടീവ് അംഗം ശ്രീ.ജയൻ തോമസ്. ജനകീയ ലാബ് ഗവേണിംഗ് ങ് കമ്മിറ്റി കൺവീനർ ശ്രീ പ്രവീൺ, എന്നിവർ സന്നിഹിതരായിരുന്നു.

ജനകീയ സംരംഭകങ്ങളുടെ തുടക്കക്കാർ മറ്റൊരു തുടക്കം കറിക്കുന്നു.
16/08/2024

ജനകീയ സംരംഭകങ്ങളുടെ തുടക്കക്കാർ മറ്റൊരു തുടക്കം കറിക്കുന്നു.

04/07/2023

2013 ഫെബ്രുവരിമാസത്തിൽ സ്നേഹജാലകം വോളന്റിയർ ക്യാമ്പിലെ ചിത്രമാണിത്.

മുഖവുര വേണ്ടാത്ത സന്നദ്ധ പ്രവർത്തകൻ.. സ.സി.കെ.ഭാസ്കരൻ.
പാലിയേറ്റീവ് പ്രവർത്തനത്തിൽ സ്നേഹജാലകത്തിന്റെ വഴികാട്ടി...

03/01/2023
05/09/2022

അപ്പു പിള്ള... മായ്ച്ചാലും മായാത്ത പേരാണത് പാതിരപ്പള്ളിക്കാർക്ക്..

അപ്പുപിള്ളച്ചേട്ടന്റെ കടയെന്നു പറഞ്ഞാൽ കൊച്ചു കുട്ടികൾ പോലും അറിയുന്നതായിരുന്നു. ഇന്നത് ശ്രീലതാ സ്റ്റോഴ്സാണ്. കടകൾ കുറവായിരുന്ന പഴയ പാതിരപ്പള്ളിയിൽ എല്ലാം കിട്ടുന്ന സൂപ്പർമാർക്കറ്റായിരുന്നു പിള്ളച്ചേട്ടന്റെ കട. സ്റ്റേഷനറി കടയാണെങ്കിലും, ഫ്രൂട്ട്സും ബേക്കറിയും എന്തിന് ചെരുപ്പും ബാ​ഗും വരെ കിട്ടും. വാടകയ്ക്ക് സൈക്കിളുകൾ ധാരാളമായി എടുത്തിരുന്ന കാലത്ത് പാതിരപ്പള്ളിയുടെ "റെന്റ് എ സൈക്കിൾ" സ്ഥാപനമായിരുന്നു പിള്ളച്ചേട്ടന്റെ കട. കാലിൻമേൽ കാലെടുത്ത് വച്ച് അപ്പുപിള്ളച്ചെട്ടൻ ഇരിക്കുന്നതും സാധനങ്ങൾ കയ്യെത്തിച്ച് പലർക്കായി കൊടുക്കുന്നതും മനസിലെ ഒരു മായാത്ത ചിത്രമാണ്. പ്രത്യേകതകളും കഥകളും ഒരുപാടുണ്ട് പിള്ളച്ചേട്ടനെപ്പറ്റി. ഏത്ര തിരക്കാണെങ്കിലും വരുന്ന ആളുകളെ മുറ അനുസരിച്ച് മാത്രമേ പരി​ഗണിക്കൂ. അതല്ലാതെ ഇടിച്ചു കേറുന്നവരും, അദ്ദേഹത്തിന് ഇഷ്ടമല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവരും ആ നാവിന്റെ ചൂടറിയും. ചോദ്യങ്ങളുടെ രീതിയും താളവുമൊക്കെ ശ്രദ്ധിച്ചുവേണം അപ്പുപിള്ളച്ചേട്ടന്റെ മുന്നിൽ നിൽക്കുമ്പോൾ. ഉത്തരം പറയാൻ മുന്നിലാരെന്ന മടിയുമില്ല. ഒരുപാട് സിലക്ഷനുകൾ ആവശ്യപ്പെടുന്നവർ, കടയിലെ പാത്രത്തിൽ അനുവാദമില്ലാതെ കയ്യിടുന്നവർ, താളം പിടിക്കുന്നവർ തുടങ്ങി വെറുതേ ഒരു ഹോബിക്ക് സാധനങ്ങളുടെ വില അന്വേഷിക്കുന്നവർ വരെ പിന്നീട് ആചോദ്യം ജന്മത്ത് ഒരിടത്തും ചോദിക്കാൻ ധൈര്യപ്പെടില്ല. നിക്കിവിടെ സാധനമില്ല.. നീ ഇത് മേടിക്കേലടാ.. രണ്ടുപേര് ചവിട്ടുന്ന സൈക്കിൾ ഇവിടെയില്ല.. എന്നിങ്ങനെ വളരെ പ്രശസ്ഥവും ഇന്നും ഒരു തലമുറ മറക്കാത്ത മറുപടികൾ പിള്ളച്ചേട്ടന്റെ കടയിൽ നിന്ന് ഇടയ്ക്കിടെ മുഴങ്ങിയിരുന്നു. മൂക്കത്താണ് ശുണ്ഠി എങ്കിലും മികച്ച സംഘാടകനും, പൊതുകാര്യ പ്രസക്തനും കഷ്ടപ്പെടുന്നവന് സഹായവുമായിരുന്നു എന്നത് മറക്കാനാവില്ല. ആർക്കുവേണ്ടിയും ഏതു സമയത്തും തന്റെ പ്രശ്നങ്ങളെല്ലാ മാറ്റിവച്ച് കുതിച്ചെത്തുകയും.. ഏത് അടിയന്തിര ഘട്ടത്തിലും മുൻപന്തിയിലുമുണ്ടാവുകയും ചെയ്യുമായിരുന്ന പിള്ളച്ചേട്ടനെ ഹൃദയത്തിൽ നന്ദിയോടെ സ്മരിക്കുന്നവർ ഒരുപാടുണ്ട്.

പാതിരപ്പളളി,തൈവെച്ചടത്ത് രാമചന്ദ്രൻ നായർ എന്ന അപ്പുപിളള തലമുറകൾ ചർച്ച ചെയ്യുന്ന കഥകൾ അവശേഷിപ്പിച്ച് നമ്മളിൽ നിന്ന് അകന്നു പോയിട്ട് ഇന്ന് 19 വർഷം തികയുന്നു. അദ്ദേഹത്തിൻ്റെ അനുസ്മരണ ദിനത്തിൽ നിരാലംബരായ 100 കിടപ്പ് രോഗികൾക്ക് സ്നേഹജാലകത്തിലൂടെ ഭക്ഷണം ഒരുക്കിയാണ് അദ്ദേഹത്തിന്റെ കുടുംബം അവരുടെ പ്രിയപ്പെട്ട അച്ഛന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നത്. നിരാലംബരെ ചേർത്തു പിടിച്ച് അദ്ദേഹത്തെ അനുസ്മരിക്കുന്ന കുടുംബാംഗങ്ങൾക്ക് നന്ദി. പ്രിയപ്പെട്ട പിള്ളച്ചേട്ടന്റെ യുടെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ സ്നേഹജാലകത്തിന്റെ അശ്രുപുഷ്പങ്ങൾ.

എനിക്ക് 51 വയസ്സ് കഴിഞ്ഞു. കഴിഞ്ഞ 15 വർഷത്തിനു മുകളിലായി എനിക്ക് ഡയബറ്റിക്സ്  ഉണ്ട്. ഡൽഹിയിൽ ഉള്ള ഡോക്ടർമാർ ആയിരുന്നു കൺ...
12/07/2022

എനിക്ക് 51 വയസ്സ് കഴിഞ്ഞു. കഴിഞ്ഞ 15 വർഷത്തിനു മുകളിലായി എനിക്ക് ഡയബറ്റിക്സ് ഉണ്ട്. ഡൽഹിയിൽ ഉള്ള ഡോക്ടർമാർ ആയിരുന്നു കൺസൾട്ട് ചെയ്തിരുന്നത്. ഇടയ്ക്ക് നാട്ടിലേക്ക് വരുന്നതിന്റെ പേരില് ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ സമീപിച്ചു. ഒരാളല്ല പലരും, അതും മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ പോയിട്ടാണ് ഇവരെയൊക്കെ കണ്ടത്. പക്ഷേ ഇവർക്കൊന്നും എന്റെ ഡയബറ്റിക്സ് കൺട്രോൾ ചെയ്യുവാൻ കഴിഞ്ഞില്ല എന്നത് വാസ്തവമാണ്. എന്നാൽ, ദിവസവും ഏഴു മുതൽ 8 കിലോമീറ്റർ ദൂരം കയറ്റവും, ഇറക്കവും നടക്കും. എനിക്ക് വേറെ പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല. എന്നിട്ടും എച്ച് ബി എ വൺ സി 13, 14, 15 നിരക്കിൽ ആണ് പോകുന്നത് 😔😔😔😔

എന്റെ അപ്പനും അമ്മയ്ക്കും, മറ്റുള്ള വീട്ടുകാർ നാട്ടുകാർ എല്ലാവർക്കും ഡയബറ്റിക്സ് ഉണ്ട് പിന്നെ എനിക്കും അതു ഉണ്ടായി അതാണ് സത്യം 😜😜😜

ഏറ്റവും വിലകൂടിയ മരുന്നുകൾ ഉപയോഗിക്കുന്നു. victoza ഇഞ്ചക്ഷൻ 5000 രൂപയാണ്. ഒരുമാസം മൂന്നുപ്രാവശ്യം ഇത് വാങ്ങണം, മറ്റുള്ളതും വിലകൂടിയ മരുന്നുകൾ. എന്നിട്ടും ഇതിനൊന്നും ഒരു കുറവും വന്നില്ല.

എന്നെപ്പോലെ ജീവിക്കുന്ന ഒരു മഹാനാണ് Anil Alexander.😂😂😂. ഞങ്ങൾ പഴയ സുഹൃത്തുക്കളാണ്. അദ്ദേഹം എന്നോട് പറഞ്ഞു തിരുവനന്തപുരത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ്, അവിടെയൊന്നു പോവുക. അദ്ദേഹത്തിന്റെയും, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും, അവരുടെയൊക്കെ അസുഖം കൺട്രോൾ ആക്കി കൊടുത്തു...!

( മനസ്സിലാക്കുക, മാസംതോറും വലിയൊരു തുകയാണ് ഈ അസുഖത്തിന് വേണ്ടി ഞാൻ കേരളത്തിൽ ചെലവിടുന്നത്. പക്ഷേ ഒരു പ്രയോജനവും എവിടെയും ഉണ്ടായില്ല.)

ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ്, സർക്കാരിന്റെ ഒരു ആരോഗ്യ ശുശ്രൂഷ ക്ലിനിക്കിൽ, എന്റെ ഒരു ആവശ്യത്തിന് വേണ്ടി പോകുന്നത്.
ഞാനൊരു ദിവസം തിരുവനന്തപുരത്ത് പോയി താമസിച്ച്, അതിരാവിലെ 6.30ക്ക്‌ അവിടെയെത്തുന്നു. ടോക്കൺ എടുക്കുന്നു. അവർ ബ്ലഡ് സാമ്പിൾ എടുക്കുന്നു. ഉള്ള മുഴുവൻ ടെസ്റ്റുകളും നടത്തുന്നു. അതിന്റെ കൂടെ എന്റെ ഡയബെറ്റിക് ചരിത്രങ്ങൾ മുഴുവനും ഞാൻ അറിയാവുന്നത് പറഞ്ഞു കൊടുക്കുന്നു. ഏകദേശം 12 മണിയോടുകൂടി ഡോക്ടറെ കാണുന്നു. അദ്ദേഹം വിശദമായി പലതും ചോദിച്ചറിയുന്നു. "ശരിക്കും സമയം എടുത്ത്" ഏതാണ്ട് ഒരു റിസർച്ച് പോലെ, മരുന്നുകൾ കുറിക്കുന്നു. ഒരാഴ്ച കഴിഞ്ഞ് ഫോണിൽ ഫാസ്റ്റിംഗ് ഷുഗർ ടെസ്റ്റ് ചെയ്ത് അറിയിക്കുവാൻ പറയുന്നു. സത്യം പറയാം കമ്പ്ലീറ്റ് കൺട്രോൾ. കുറെ കഴിഞ്‌ എച്ച് ബി എ വൺ സി നോക്കി, അതും കൺട്രോൾ ❤❤👍👍
ഇനിയും അതിന്റെ പുറകിലുള്ള മറ്റൊരു സത്യം... മുൻപ് ഞാൻ കൊടുത്തിരുന്ന മരുന്നുകളുടെ വിലയുടെ 20% മാത്രമേ എനിക്ക് ചെലവായുള്ളൂ. അതും അവരുടെ ഫാർമസിയിൽ നിന്നും വളരെ ഡിസ്കൗണ്ടിലാണ് കിട്ടിയത്...!

കേരള സർക്കാരും, അമേരിക്കൻ ഡയബറ്റിക് ഫൗണ്ടേഷൻ, ഇവർ ചേർന്നാണ് ഈ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നത്. ഡോക്ടർമാരുടെ സേവനം ഫ്രീയാണ്, ആശുപത്രിയുടെ സേവനം ഫ്രീയാണ്, ടെസ്റ്റുകൾക്ക് മരുന്നുകൾക്കും മാത്രമാണ് നമ്മൾ പണം ചെലവാക്കുന്നത്. അതായത് ആകെ ടെസ്റ്റിന് ചെലവായത് 1200 രൂപ മാത്രം. പക്ഷേ, ഇതേ ടെസ്റ്റ് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചെയ്യുക ആണെങ്കിൽ അതിന്റെ ചെലവ് 6000 രൂപയിൽ മുകളിൽ പോകും. ഇത് എനിക്ക് നേരിട്ട് ഉണ്ടായ അനുഭവം... ❤❤❤
NB- ഇവിടെ ഇൻ പേഷ്യന്റ് സൗകര്യം കൂടിയുണ്ട്..!

കടപ്പാട് Mathew Samuel

04/06/2022

Address

Alappuzha

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 8am - 1pm

Alerts

Be the first to know and let us send you an email when ജനകീയ ലബോറട്ടറി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ജനകീയ ലബോറട്ടറി:

Share