മഹാത്മാ ഗാന്ധി കൾചറൽ ഫോറം ഷാർജ

മഹാത്മാ ഗാന്ധി കൾചറൽ ഫോറം ഷാർജ QUIT INDIA DAY TODAY !! All patriotic Indns should Salute the Great Martyrs who give up their valuable lives for the Na tion .G reat India ...Jai Hind

30/05/2026

പ്രിയപ്പെട്ട ഐഎഎസ് അംഗങ്ങളേ,
ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ, അതിന്റെ തുടർനടപടികൾ, തെരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവെക്കപ്പെട്ട സാഹചര്യം എന്നിവയെക്കുറിച്ച് വിവിധ വേദികളിൽ പലവിധ അഭിപ്രായങ്ങളും ചർച്ചകളും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അംഗങ്ങളായവരും അംഗങ്ങളല്ലാത്തവരും, സംഘടനയുടെ പ്രവർത്തനരീതിയും പശ്ചാത്തലവും പൂർണമായി അറിയാത്തവരും ഉൾപ്പെടെ പലരും ലഭിക്കുന്ന ഭാഗിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുകയും, അവ നവമാധ്യമങ്ങളിലൂടെ വിവിധ രീതിയിൽ പ്രചരിക്കുകയും ചെയ്യുന്നു. ഇത്തരം വിഷയങ്ങളിൽ വസ്തുതകളും സാഹചര്യങ്ങളും മനസ്സിലാക്കി മാത്രമേ അഭിപ്രായ രൂപീകരണം നടത്താവൂ എന്നത് വിനീതമായി ഓർമ്മിപ്പിക്കട്ടെ.
പ്രവാസി സംഘടനകളുടെ പ്രവർത്തനങ്ങളെ രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾ കാലങ്ങളായി നിരീക്ഷിച്ചുവരുന്നതും, നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകേണ്ടതെന്നതും എല്ലാവർക്കും സുപരിചിതമാണ്. നിലവിലെ ഭരണസമിതിയുടെ കാലാവധി 2025 ഡിസംബറിൽ അവസാനിക്കുമെന്നതിനാൽ, അതനുസരിച്ച് തെരഞ്ഞെടുപ്പ് നടപടികൾ നിലവിലെ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയുണ്ടായി.
രാജ്യത്തെ ബന്ധപ്പെട്ട ആഭ്യന്തര അധികാരികളിൽ നിന്നുള്ള നിർദേശപ്രകാരം, പരിശുദ്ധ റമദാൻ മാസത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന നിലപാട് അറിയിക്കപ്പെട്ടു. അതോടൊപ്പം, അസോസിയേഷൻ ഭരണഘടനപ്രകാരം തെരഞ്ഞെടുപ്പ് 21 ദിവസം മുൻപ് പ്രഖ്യാപിക്കേണ്ടതുണ്ടെന്ന കാര്യവും അധികാരികളെ ബോധ്യപ്പെടുത്തിയിരുന്നു.
എന്നിരുന്നാലും, റമദാൻ മാസത്തിനിടെ പൊതുയോഗങ്ങൾക്കും കൂട്ടായ്മകൾക്കും നിയന്ത്രണങ്ങൾ നിലനിന്നതിനാൽ തെരഞ്ഞെടുപ്പ് നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. IASന്റെ നോമ്പുതുറ പരിപാടികൾക്കുപോലും അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾ ഒഴിവാക്കണമെന്ന നിർദേശമാണ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലഭിച്ചത്.
തുടർന്ന് പല തീയതികളും അധികാരികൾക്ക് മുമ്പാകെ നിർദേശിച്ചുവെങ്കിലും, അനുമതി ലഭ്യമാകുന്ന സാഹചര്യം രൂപപ്പെടാതെവന്നു. ഏറെ പരിശ്രമങ്ങളുടെയും നിരന്തര ഇടപെടലുകളുടെയും ഫലമായി 2026 മെയ് 17-ന് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കാൻ സാധിച്ചു.
കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടന്നില്ലെന്ന വിഷയത്തിൽ ധാർമികതയുടെ പേരിൽ ആശങ്ക പ്രകടിപ്പിക്കുന്നവരോട് ഒരു കാര്യം വിനയപൂർവ്വം സൂചിപ്പിക്കട്ടെ. കഴിഞ്ഞ ഇരുപത് വർഷത്തെ അസ്സോസിയേഷന്റെ ചരിത്രം പരിശോധിച്ചാൽ, പ്രത്യേക സാഹചര്യങ്ങളാല്‍ ഒന്നോ രണ്ടോ തവണകള്‍ ഒഴിച്ചാല്‍ , ഭരണസമിതികളുടെ കാലാവധി വിവിധ ഘട്ടങ്ങളിൽ നീണ്ടുപോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതില്‍ ആദ്യം പറഞ്ഞതുപോലെ തന്നെയാണ് ഇത്തവണയും ഉണ്ടായ സാഹചര്യം; അത് വ്യക്തിപരമായോ ഏകപക്ഷീയമായോ ഉണ്ടായ തീരുമാനം അല്ല, മറിച്ച് ഔദ്യോഗിക സാഹചര്യങ്ങൾ മൂലമുള്ള അനിവാര്യതയാണ്.
2026 മെയ് 17-ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് നടക്കാതിരുന്നത് സർക്കാർ അധികാരികളിൽ നിന്നുള്ള രേഖാമൂലമുള്ള നിർദേശത്തെ തുടർന്നാണ്. ഇതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിന്റെയും വിശദാംശങ്ങളിലേക്ക് ഈ ഘട്ടത്തിൽ പ്രവേശിക്കുന്നത് ഉചിതമല്ലെന്ന് കരുതുന്നു. എന്നിരുന്നാലും, IAS ഭരണഘടന അനുസരിച്ച് സർക്കാർ ഉത്തരവ് പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ ഭരണസമിതി തുടരുന്നതിനുള്ള വ്യവസ്ഥ നിലനിൽക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്.
അതോടൊപ്പം, IAS ഭരണഘടനയെ ഉദ്ധരിക്കുന്നവർ ഭരണഘടനയിലെ രജിസ്ട്രഷൻ സംബന്ധിച്ച ആർട്ടിക്കിൾ കൂടി പരിഗണിക്കേണ്ട താണ്. ഈ ഭരണഘടന പ്രാബല്യത്തിൽ വന്നത് 2024 ജൂലൈ 4-നാണ്. അതനുസരിച്ച് സാങ്കേതികമായി കണക്കാക്കിയാൽ നിലവിലെ ഭരണസമിതിക്ക് 2026 ജൂലൈ 4 വരെ തുടരാനുള്ള നിയമപരമായ സ്ഥിതിവിശേഷം നിലനിൽക്കുന്നതായി വ്യാഖ്യാനിക്കപ്പെടാം.
2021-ൽ ഡിക്രി ലഭിച്ചതിന് പിന്നാലെ രജിസ്റ്റർ ചെയ്യേണ്ടിയിരുന്ന IAS ഭരണഘടന വിവിധ കാരണങ്ങളാൽ വൈകിപ്പിക്കപ്പെട്ടതും അന്നത്തെ നേതൃത്വത്തിന്റെ പിടിപ്പുകേടായിരുന്നു എന്നതും ഭരണഘടന രജിസ്റ്റർ ചെയ്യാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതും ഒരു യാഥാർത്ഥ്യമാണ്. തുടർന്ന് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മിറ്റിയാണ് ഭരണഘടന രജിസ്റ്റർ ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് അത് പൂർത്തിയാക്കിയത് എന്നതും ഈ അവസരത്തിൽ ഓർമ്മിപ്പിക്കുകയാണ്.
എന്നിരുന്നാലും, 47 വർഷമായി പ്രവർത്തിച്ചു വരുന്ന നമ്മുടെ അസോസിയേഷന്റെ പാരമ്പര്യവും തുടർച്ചയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി, മുൻകാല രീതികളും പ്രവർത്തനപരമായ സ്ഥിരതയും പരിഗണിച്ച് 2025 ഡിസംബർ കാലാവധി അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് നിലവിലെ ഭരണസമിതി തയ്യാറായത്. അല്ലാത്തപക്ഷം, സാങ്കേതികമായി നിലവിലെ ഭരണസമിതിയുടെ കാലാവധി 2026 ജൂലൈ വരെയാണെന്നതും ശ്രദ്ധേയമാണ്.
ഇപ്പോൾ തെരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത് ബന്ധപ്പെട്ട സർക്കാർ അധികാരികളാണ്. അതിനാൽ സർക്കാർ നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ അസോസിയേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് വിലക്കില്ലെന്ന നിലപാടാണ് നിലവിലുള്ളത്. ഭരണഘടനയിലെ വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിനുള്ള അധികാരം ഭരണഘടന തന്നെ നിലവിലെ മാനേജിങ് കമ്മിറ്റിക്ക് നൽകിയിട്ടുണ്ടെന്നും ശ്രദ്ധിക്കേണ്ടതാണ്.
എത്രയും വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളുടെ അനുമതി ലഭ്യമാക്കുവാൻ ആവശ്യമായ എല്ലാ ഇടപെടലുകളും ആത്മാർത്ഥമായി തുടരുകയാണ്.
ഈ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും എല്ലാവർക്കും ഒരുപോലെയാണ്. അവ മാനിക്കുകയും പാലിക്കുകയും ചെയ്യുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. അഭിപ്രായവ്യത്യാസങ്ങൾ ആരോഗ്യകരമായ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുകയും, പരസ്പര ആരോപണങ്ങളും അനാവശ്യ വിവാദങ്ങളും ഒഴിവാക്കുകയും ചെയ്യുന്നത് സംഘടനയുടെ നല്ല ഭാവിക്കും കൂട്ടായ്മയുടെ ആത്മാവിനും ഗുണകരമാകും എന്ന വിശ്വാസത്തോടെ,
ജനാധിപത്യ മുന്നണി.

08/05/2026
31/12/2025
18/08/2025

I got over 30 reactions on one of my posts last week! Thanks everyone for your support! 🎉

Address

Sharjah

Website

Alerts

Be the first to know and let us send you an email when മഹാത്മാ ഗാന്ധി കൾചറൽ ഫോറം ഷാർജ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to മഹാത്മാ ഗാന്ധി കൾചറൽ ഫോറം ഷാർജ:

Share