United PRO Association

United PRO Association P R O

UAE PRO Association is a non-profit organization aimed at getting all the PRO companies in UAE together to empower and enable deserving people in the community.

26/03/2026
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ…യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി മുജീബ് മപ്പാട്ട്കരയുടെ ബാപ്പ അല്പം ...
24/03/2026

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ…

യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി മുജീബ് മപ്പാട്ട്കരയുടെ ബാപ്പ അല്പം സമയം മുൻപ് നമ്മളെ വിട്ടുപിരിഞ്ഞുവെന്ന ദുഃഖവാർത്ത അതീവ വ്യസനത്തോടെ അറിയിക്കുന്നു.

അല്ലാഹു മർഹുമിന്റെ എല്ലാ പിഴവുകളും പൊറുത്തു, തന്റെ അതുല്യ കരുണയുടെ നിഴലിൽ ഉന്നത സ്ഥാനങ്ങൾ നല്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

കുടുംബാംഗങ്ങൾക്ക് ഈ വേദന സഹിക്കുവാനുള്ള സഹനവും ശക്തിയും അല്ലാഹു പ്രദാനം ചെയ്യട്ടെയെന്ന് ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു.

ആമീൻ.....

ഷാർജ സജ്ജയിൽ ലേബർ ക്യാമ്പിൽ യുണൈറ്റഡ് PRO അസോസിയേഷന്റെ ഇഫ്താർ സംഗമംഷാർജ സജ്ജയിലെ 750-ൽ അധികം തൊഴിലാളികൾ താമസിക്കുന്ന ലേബ...
12/03/2026

ഷാർജ സജ്ജയിൽ ലേബർ ക്യാമ്പിൽ യുണൈറ്റഡ് PRO അസോസിയേഷന്റെ ഇഫ്താർ സംഗമം

ഷാർജ സജ്ജയിലെ 750-ൽ അധികം തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിൽ ഇന്ന് (12/03/2016) യുണൈറ്റഡ് PRO അസോസിയേഷൻ FOSA Ramadan Care മായി സഹകരിച്ചു സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി.

പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിൽ കുടുംബങ്ങളിൽ നിന്ന് അകന്ന് കഴിയുന്ന തൊഴിലാളികൾക്ക് സ്നേഹവും ഐക്യവും പങ്കിടുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.
യുണൈറ്റഡ് PRO അസോസിയേഷന്റെ എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റ് അസോസിയേഷൻ അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ക്യാമ്പിൽ താമസിക്കുന്ന തൊഴിലാളികൾക്കായി പ്രത്യേകമായി ഒരുക്കിയ ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് കൂട്ടായ്മയായി നോമ്പുതുറ നടത്തി.
ഏകദേശം 750-ൽ അധികം തൊഴിലാളികൾ ഈ ഇഫ്താർ സംഗമത്തിൽ പങ്കാളികളായി.

തൊഴിലാളികളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുന്നതിനുള്ള അവസരമായും ഈ പരിപാടി മാറി. പ്രവാസ ജീവിതത്തിൽ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികൾക്ക് ആത്മീയ സന്തോഷവും ഐക്യവും പകരുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

തൊഴിലാളികളുടെ ഇഫ്താർ പരിപാടിക്ക് നേരിട്ട് സഹായം നൽകുന്ന തൊഴിലാളികൾക്കും അവരുടെ സഹപ്രവർത്തകർക്കും പെരുന്നാൾ ദിനത്തിൽ പുതുവസ്ത്രങ്ങൾ നൽകുവാൻ തീരുമാനിച്ചതായി അസോസിയേഷൻ അറിയിച്ചു.

ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത തൊഴിലാളികൾ യുണൈറ്റഡ് PRO അസോസിയേഷന്റെ ഈ സേവന പ്രവർത്തനത്തിന് നന്ദി രേഖപ്പെടുത്തി. പ്രവാസ ജീവിതത്തിൽ ഇത്തരം കൂട്ടായ്മകൾ വലിയ ആത്മീയ ആശ്വാസവും സൗഹൃദവും നൽകുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾ ഭാവിയിലും കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

United P R O Association National Day ProgramHubbul Emarat 2025
10/12/2025

United P R O Association National Day Program
Hubbul Emarat 2025

Address

Dubai

Alerts

Be the first to know and let us send you an email when United PRO Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to United PRO Association:

Share