11/09/2022
കെഎംസിസി
സാന്ത്വനത്തിന്റെ ഒറ്റ മൂലി
കെഎംസിസി
അന്നം തേടി മലയാളികൾ എത്തപ്പെട്ട രാജ്യങ്ങളിൽ ആകെയും സുപരിചിതമായ നാലക്ഷര ക്കൂട്ട്.സേവന സപര്യയിൽ സർവ്വതും മറന്നു അപരബോധത്തിനു ഇടം കൊടുക്കാതെ പ്രവർത്തിക്കുന്ന പ്രവാസ ലോകത്തെ സന്നദ്ധ കൂട്ടായ്മ .നിർവചനങ്ങൾ എത്ര നൽകിയാലും മതിയാവില്ല കെഎംസിസി യുടെ പ്രവർത്തന വിശാലതക്കു. വിദേശ രാജ്യങ്ങളിൽ വിശിഷ്യ, ഗൾഫ് രാജ്യങ്ങളിൽ കെഎംസിസിയുടെ സേവന ശേഷിയെ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ ആരുമുണ്ടാവില്ല . 1975ൽ അബുദാബി യിൽ തുടക്കം കുറിച്ച മലയാളി മുസ്ലിം വെൽഫയർ സെന്ററും, ചന്ദ്രിക റീഡേഴ്‌സ് ഫോറമും ഉൾപ്പെടെ, ഒരേ ലക്ഷ്യത്തിൽ ഉണ്ടായിരുന്ന വരുടെ ഏകോപനമാണ് കെഎംസിസി എന്ന ഒറ്റ പ്പേരിൽ പിന്നീട് പരിവർത്തിക്കപ്പെട്ടത്..ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പോഷക ഘടകമായി വർത്തിക്കുന്ന കെഎംസിസിക്കു ഇന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ശക്തമായ ഘടകങ്ങൾ ഉണ്ട്.പ്രവാസ ലോകത്തെ സേവന വഴിയിലെ ഈ സമർപ്പിത കൂട്ടായ്മക്ക് അര നൂറ്റാണ്ടിന്റെ തിളക്കമാർന്ന ചരിത്രമാണുള്ളത് .
സൗദിഅറേബ്യ , യു എ ഇ,ബഹ്‌റൈൻ , ഖത്തർ, കുവൈത്ത്,ഒമാൻ, എന്നീ ഗൾഫ് രാജ്യങ്ങൾക്ക് പുറമെ , അമേരിക്ക , കാനഡ, ലണ്ടൻ, ജെർമനി,പോളണ്ട് ഓസ്ട്രേലിയ, മലേഷ്യ,സിങ്കപ്പൂർ, ചൈന തായ്‌ലൻഡ്, തുർക്കി തുടങ്ങിയ ദേശങ്ങളിലും കെഎംസിസിയുടെ സംഘടന സംവിധാനം ശക്തമാണ് .സൗദി അറേബ്യ , യു എ ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രവിശ്യ തലങ്ങളിലും വളരെ സജീവതയോടെയും സക്രിയ മായും പ്രവർത്തിക്കുന്ന കെഎംസിസി യുടെ ഘടകങ്ങൾ സർവർക്കും സുപരിചിതമാണ്. ഒരു ലക്ഷം അംഗങ്ങൾ ഉള്ള സൗദി അറേബ്യ യും അമ്പതിനായിരം അംഗങ്ങൾ ഉള്ള യു എ ഇ യുമാണ് കെഎംസിസി യുടെ അംഗ ബലത്തിൽ മുൻപന്തിയിൽ ഉള്ളത് .
നാനോന്മുഖമായ ജീവ കാരുണ്യപ്രവർത്തനമാണ് കെഎംസിസിയുടെ മുഖ്യ അജണ്ട . അതോടൊപ്പം പ്രവാസ സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹ്യ,കല കായിക സാംസ്കാരിക രംഗത്തും സജീവമായി ഇടപെട്ടു വരുന്നു.ലോകമെങ്ങുമുള്ള കെഎംസിസി ഘടക ങ്ങൾ വ്യത്യസ്ത രീതികളിലൂടെ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് .
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് . മറ്റുള്ളവന്റെ സഹായം ഏതൊരാൾക്കും അനിവാര്യമായി വരും. സമൂഹത്തിൽ കഷ്ടതയും പേറി കഴിയുന്ന ധാരാളം പേർ ജീവിക്കുന്നു. ദിവസങ്ങളുടെ അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പെടാ പാട് പെരുന്നവർ, കിടക്കാൻ വീടില്ലാത്തവർ, സാമ്പത്തിക കെൽ പ്പില്ലാത്തതിനാൽ വിവാഹം ഒരു സ്വപ്നമായി കഴിയു ന്നവർ,മിടുക്കരായിട്ടും പണമില്ലാത്തതിനാൽ അവസരം നിഷേധിക്കപ്പട്ടവർ,ചികിത്സക്കു ബുദ്ധിമുട്ടുന്നവർ, ഇങ്ങിനെ നിരവധിപേര് കണ്ണുനീരും, നെഞ്ചകത്ത് നേരിപ്പോടുമായി കഴിയുന്നവരുണ്ട്. അമ്പതാണ്ടിന്റെ ചരിത്രം പറയുമ്പോൾ കെഎംസിസി യുടെ നാമദേയം പ്രശോഭിതമായി നില്കുന്നത്, സമൂഹത്തിലെ ഇത്തരം പാവങ്ങൾക്കായി പണിയെടുത്തത് കൊണ്ടാണ്.
ബൈത്തുറഹ്മ എന്ന പേരോടെ കേരളത്തിൽ മുസ്ലിം ലീഗ് പാർട്ടി പാവങ്ങൾക്കായി അയ്യായിരത്തിലധികം ഭവനങ്ങൾ നിർമിച്ചു നൽകിയപ്പോൾ അതിന്റെ നിർവഹണത്തിനായുള്ള നെടും തൂണായത് വിവിധ കെഎംസിസി ഘടകങ്ങൾ ആണ്. ആതുര സേവന രംഗത്ത് മലയാളി യുടെ മനസ്സിൽ കൊ ത്തിവെക്കപ്പെട്ട സി എച് സെന്ററുകൾ,
വിവിധ ഡയാലിസിസ് സെന്ററുകൾ തുടങ്ങിയവ കെഎംസിസിയുടെ കൂടി സഹകരണത്തോടെ പ്രവർത്തിച്ചു വരുന്നു.
നിർധന അമ്മമാർക്കായി ഒരുക്കിയ 'അമ്മക്കൊരുമ്മ ' പദ്ധതി, സമൂഹ വിവാഹം ,,ഓപ്പൺ ഹാർട് സർജറി
വിവിധ ദേശങ്ങളിൽ നടന്നു വരുന്ന ലൈവ് വിദ്യാഭ്യാസ പ്രൈഗ്രാം തുടങ്ങിയവവും നാട്ടിൽ ഒരുക്കിയ ശ്രദ്ധ്യേയ പദ്ധതികളത്രേ
നാടും വീടും വിട്ടു മറ്റൊരു രാജ്യത്തു ഉപജീവനം തേടി ജീവിക്കുമ്പോൾ വൈവിധ്യ ങ്ങളായ പ്രശ്നങ്ങൾ ഏതൊരു പ്രവാസിയെയും അലട്ടിയേക്കാം. അവിടെ സാന്ത്വനത്തിന്റെ ഒറ്റമൂലി യാണ് കെഎംസിസി. നിയമ പ്രശ്നങ്ങൾ, ആരോഗ്യ വിഷയങ്ങൾ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ഉൾപ്പെടെ നാനോന്മു ഖ വിഷയങ്ങളിൽ ഏവർക്കും മുട്ടു വാനുള്ള ഒരു പൊതു വാതായനമാണ് ഈ സന്നദ്ധ സംഘം.
പ്രവസത്തേക്ക് ജീവിതം പറിച്ചു നടപ്പെട്ട പലർക്കും സർഗ്ഗ സിദ്ധികൾ ഏറെ യുള്ളവരാണ്. അവർക്കു മാറ്റുരാക്കു വാനും വ്യത്യസ്ത കലാ കായിക കഴിവുകൾ പ്രകടിപ്പി ക്കുവാനും കെഎംസിസി വേദി യൊരുക്കുന്നത് പതിവാണ്.വിദേശത്തു കഴിയുന്ന വിദ്യാർഥികൾക്ക് പഠന പ്രോത്സാഹന പരിപാടികൾക്കൊപ്പം മറ്റു രംഗത്ത് മികവ് കാട്ടാൻ അവസരം ഒരുക്കുന്നതും കെഎംസിസി യുടെ ശ്രദ്ധ്യേയ പ്രവർത്തനമാണ്.
2020 മാർച്ച് മാസത്തിനു ശേഷം കോവിഡ് മഹാമാരിയുടെ തുടക്ക കാലം. അതി ഭീകരമായ ആശങ്കയിൽ പ്രവാസികൾ ജീവിതം തള്ളി നീക്കിയ ആ കാലത്താണ് ലോകമെങ്ങുമുള്ള കെഎംസിസി പ്രവർത്തകരുടെ അർപ്പണ ബോധത്തെയും സന്നദ്ധ മനസ്സിനെയും മലയാളി ശരിക്കും കണ്ടറിഞ്ഞത്.ജീവൻ പണയം വെച്ച് ഓരോ കെഎംസിസി പ്രവർത്തകനും നടത്തിയ സേവനം എക്കാലത്തെയും അടയാളപ്പെടുത്തലാണ്.വിവിധ ഗവണ്മെന്റ ഡിപ്പാർട്മെന്റ് മെന്റുകളുടെയും പ്രത്യേക അഭിനന്ദനങ്ങൾ കെഎംസിസി യെ തേടിയെത്തി .കേരള ത്തിലെ ചില മന്ത്രിമാരുടെ അക്കാലത്തെ പരാമർശനങ്ങളും അംഗീകാരമായി കാണുന്നു.ആരോഗ്യ വകുപ്പുകളുടെ സഹായത്തോടെ ദുബായിലും അജ്മാനിലും കെഎംസിസി നേരിട്ട് ക്വാറന്റൈൻ സെന്റർ ഒരുക്കി .അബുദാബി യിലും ദുബായിലും പോലീസ് വകുപ്പുമായി ചേർന്ന് നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രവാസ ചരിത്രത്തിലെ മികച്ച അധ്യായമായി നില നിൽക്കുക തന്നെ ചെയ്യും. നാടണയാൻ വലിയ പ്രയാസം നേരിട്ട കോവിഡിന്റെ തുടക്ക സമയത്ത് അബുദാബി കെഎംസിസിക്ക് 40 ചാർട്ടർഡ് വിമാനങ്ങൾക്കുള്ള അനുമതി ലഭിച്ചത് വലിയ വാർത്തയായി . ഭക്ഷണവും മരുന്നുമെത്തിച്ചും സൗജന്യ യാത്ര ഒരുക്കിയും ലോകമെങ്ങുമുള്ള കെഎംസിസി ഘടകങ്ങൾ ഏകദേശം 116കോടി രൂപയുടെ വലിയ സമാശ്വാസ പ്രവർത്തങ്ങൾ ആണ് കോവിഡ് കാലത്ത് കാഴ്ച്ച വെച്ചത് .
കോവിഡിന്റെ രണ്ടാം തരംഗത്തിൽ വിമാന യാത്ര നിലച്ചപ്പോൾ നാട്ടിൽ കുടുങ്ങിയ ഓരോ പ്രവാസിയും അനുഭവിച്ച സാമ്പത്തിക പ്രതിസന്ധി പറഞ്ഞറിയിക്കാൻ ആവാത്തതായിരുന്നു. ഈ ഒരു ഘട്ടത്തിൽ , നിത്യ ചിലവിനു പോലും ഗതി മുട്ടിയ നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5000രൂപ വീതം എത്തിച്ചു അബുദാബി കെഎംസിസി സൃഷ്ടിച്ച സമാശ്വാസം അനിർവചനീയമാണ്.
ചേർത്ത് പിടിക്കലിന്റെയും കരുതലിന്റെയും മുഖമുദ്രയാണ് കെഎംസിസി. ആരോഗ്യ പ്രശ്നങ്ങൾ വരികയോ മരണപ്പെടുകയോ ചെയ്യുമ്പോൾ കുടുംബത്തിന് തണലെകുവാൻ ലോകമെങ്ങുമുള്ള കെഎംസിസി ഘടകങ്ങൾ വിവിധ പദ്ധതികൾ നടപ്പിലാകിവരുന്നു .സൗദി കെഎംസിസി യുടെ സുരക്ഷ പദ്ധതി, അബുദാബി കെഎംസിസി യുടെ 'കെയർ ' ദുബൈ കെഎംസിസി യുടെ ' 'വെൽഫയർ സ്കീം, ഷാർജ കെഎംസിസി യുടെ 'ഷെൽട്ടർ,ഖത്തർ കെഎംസിസി യുടെ 'സ്നേഹ ' ബഹ്‌റൈൻ കെഎംസിസി യുടെ 'അമാന ',കുവൈറ്റ് കെഎംസിസി എസ് എസ് പി യുടെ, ഒമാൻ കമ്മിറ്റി യുടെ സ്കീം
തുടങ്ങിയവ പ്രവാസ മനസ്സിൽ ഇടം പിടിച്ച കരുതൽ പദ്ധതികൾ ആണ് .റിയാദ്,ജിദ്ദ,ദമാം, മക്ക, മദീന, ഖമീസ് തുടങ്ങിയ പ്രവിശ്യ ഘടകങ്ങളും ഈ വിധത്തിൽ സ്കീം നടത്തി വരുന്നു.104കോടിയോളം രൂപ ഈ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പ്രവാസികൾക്കും, അവരുടെ നോമിനികൾക്കുമായി വിവിധ ഘടകങ്ങൾ നൽകിയിട്ടുണ്ട്.
ഹജ്ജ് തീർത്ഥാടന വേളയിൽ സൗദി കെഎംസിസിയുടെ വളണ്ടിയർ സേവനത്തിന്റെ അനുഭവം അറിയാത്ത ഹാജി മാർ വിരളമായിരിക്കും. മക്കത്തും മദീനയിലും സേവന നിരതരായി അവരുണ്ടാകും.ചെറുതും വലുതുമായ ഹാജിമാരുടെ ആവശ്യങ്ങൾ കെഎംസിസി വളന്റീർ മാർ അഡ്രസ് ചെയ്യുന്ന കാഴ്ച തന്നെ നയന മനോഹരമാണ്.
ഒമാനിൽ കൊടുങ്കാറ്റ് ആഞ്ഞു വീശിയപ്പോഴും കെഎംസിസി യുടെ സന്നദ്ധസേവനത്തിന്റെ മഹാത്മ്യം നമ്മളറിഞ്ഞു. റഷ്യ -ഉക്രൈൻ യുദ്ധ വേളയിൽ മലയാളി തേടിയത് അവിടത്തെ കെഎംസിസി പ്രവർത്തകരുടെ സഹായമായിരുന്നു.മലയാള മാധ്യമങ്ങൾ ഒന്നടങ്കം പ്രാധാന്യത്തോടെ റിപ്പോർട്ട് ഇത് ചെയ്യുകയുണ്ടായി. ഇങ്ങിനെ ഇന്ത്യക്കകത്തും പുറത്തും വറ്റാത്ത കാരുണ്യ ത്തിന്റെയും സേവനത്തിന്റെയും മുഖമായി കെഎംസിസി മലയാളി പൊതു സമൂഹത്തിന്റെ മനസ്സിൽ പ്രോജ്വല പ്രതിഷ്ഠ നേടിയിരിക്കുന്നു.മുസ്ലിം ലീഗ് പാർട്ടിയുടെ സംഘടന പരമായ നിർദേശങ്ങളും ആവശ്യങ്ങളും ഓരോ കെഎംസിസി ഘടകങ്ങളും സമയസമയം നിവർത്തിച്ചു വരുന്നുണ്ട് . .പൂർവികരും പുതിയ വരുമായ പ്രവർത്തകരുടെ യും നേതാകളുടെയും ത്യാഗപൂർണ യാത്ര യാണ് കെഎംസിസി ക്കു വലിയ സ്വീകാര്യത ഉണ്ടാക്കി കൊടുത്തത്. പ്രയാണത്തിനിടക്ക്, അജണ്ട യിലുംപ്രവർത്തനത്തിലും കൂടുതൽ നവീകരിക്കപ്പെടേണ്ടതുണ്ട്.ഗൾഫ് ദേശങ്ങളിൽ മെമ്പർഷിപ് ക്യാമ്പയിൻ തുടക്കമായിരിക്കുന്ന ഈ ഘട്ടത്തിൽ, സംഘടന കൂടുതൽ വായിക്കപ്പെടേണ്ടതും,പിന്തുണക്കപെടേണ്ടതുമാണ്.